Webdunia - Bharat's app for daily news and videos

Install App

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ് 6 പതിപ്പിനെ പുറത്തിറക്കി ഡാറ്റ്സൻ

Webdunia
ശനി, 16 മെയ് 2020 (12:05 IST)
ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ് 6 പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ഡാറ്റ്സൺ. 3.99 ലക്ഷം രൂപയാണ് ഡാറ്റ്സൺ ഗോ ഹാച്ച്ബാക്കിന്റെ എക്‌സ്‌ഷോറൂം വില. ഡാറ്റ്സൺ ഗോ പ്ലസ് ബിഎസ് 6 പതിപ്പിന് 4.19 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.ഇരു മോഡലുകൾക്കുമാഉള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങൾ നേരത്തെ തന്നെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇടംപിടിച്ചിരുന്നു. 
 
ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, 14 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകള്‍ എന്നിവയാണ് പുറത്തെ കാഴ്ചയിലെ പ്രധാന മാറ്റങ്ങൾ. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയുടെ പിന്തുണയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫേടെയിൻമെന്റ് സിസ്റ്റം ഇന്റീരിയറിൽ ഇടംപിടിച്ചിട്ടുണ്ട്. 
 
സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, സൈഡ് ക്രാഷ്, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ് സെന്‍സറുകള്‍, ഫ്രണ്ട് എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമെയ്ന്‍ഡര്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും വാഹനത്തിൽ നൽകിയിരിയ്ക്കുന്നു, നവീകരിച്ച 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇരു വാഹനങ്ങൾക്കും കരുത്ത് പകരുന്നത്. വാഹനം അഞ്ച് സ്പീഡ് മാനുവല്‍, സിവിടി  ട്രാൻസ്‌മിഷനുകളിൽ ലഭ്യമാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments