Webdunia - Bharat's app for daily news and videos

Install App

ചേതക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചു,. വാഹനം പുതിവർഷത്തിൽ നിരത്തുകളിലേക്ക്

Webdunia
ബുധന്‍, 18 ഡിസം‌ബര്‍ 2019 (20:12 IST)
ഒരു കാലത്ത് ഇന്ത്യൻ നിരത്തുകളിൽ തരംഗമായിരുന്ന ചേതക് മടങ്ങി വരുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ഇന്ത്യൻ വാഹന പ്രേമികൾ കേട്ടത്. അടിമുടി മാറ്റത്തോടെ ന്യൂ ജനറേഷനായി ആണ് ബജാജ് വീണ്ടും വിപണിയിൽ എത്തുന്നത്. ഇലക്ട്രിക് പരിവേഷത്തിൽ എത്തുന്ന പുതിയ ചേതക്കിനായി കാത്തിരിക്കുകയാണ് ആരാധകർ. ചേതക്കിനായുള്ള ബുക്കിംഗ് ബജാജ് ആരംഭിച്ചുകഴിഞ്ഞു. 5000 രൂപ മുൻകൂറായി നൽകി ചേതക് ബുക്ക് ചെയ്യാനാകും. 
 
വാഹനത്തിന്റെ വിലയും ബജാജ് പുതുവർഷത്തിലാണ് പ്രഖ്യാപിക്കുക. പുതിയ ചേതക്കിന് ഒന്നര ലക്ഷത്തിലധികം വില വരില്ല എന്ന് ബജാജ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ പൂനെയിലും ബംഗളുരുവിലും വാഹനം വിൽപ്പനക്കെത്തും. തുടർന്ന് മറ്റു പ്രമുഖ നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ബജാജ് ലക്ഷ്യമിടുന്നത്. ബജാജിന്റെ പുതിയ അർബണെറ്റ് ബ്രാൻഡിൽ പ്രീമിയം സ്കൂട്ടറായാണ് ചേതക്ക് വിപണിയിലെത്തുന്നത്. ചേതക് എന്ന പേര് നൽകിയെങ്കിലും രൂപത്തിൽ പഴയ ചേതക്കുമായി വിദൂര സാമ്യം മാത്രമേ പുതിയ ഇലക്ട്രിക് ചേതക്കിനൊള്ളു. 
 
റെട്രോ ഡിസൈൻ ശൈലിയിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. സ്നാർട്ട്‌ഫോണുകളുമായി കണക്ട് ചെയ്യാവുന്ന ഒരു സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടറായാണ് ചേതക് ഇലക്ട്രിക് വിപണിയിൽ എത്തുക. സിറ്റി, സ്പോർട്ട്സ് എങ്ങിങ്ങനെ രണ്ട് റൈഡിംഗ് മോഡുകൾ ചേതക്കിൽ ഉണ്ടാവും. സിറ്റി മോഡിൽ 95 മുതൽ 100 കിലോമീറ്റർ വരെയും, സ്പോർട്ട്സ് മോഡിൽ 85 കിലോമീറ്ററും താണ്ടാൻ സ്കൂട്ടറിനാകും. IP67 റേറ്റിങ്ങുള്ള ഹൈടെക് ലിഥിയം ആയൺ ബാറ്ററിയാണ് ചേതക്കിൽ ഉണ്ടാവുക. എന്നാൽ വാഹനത്തിലെ ഇലക്ട്രിക് മോട്ടോർ സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments