Webdunia - Bharat's app for daily news and videos

Install App

ബജാജിന്റെ ഐതിഹാസിക സ്കൂട്ടർ 'ചേതക്' വീണ്ടും അവതരിക്കുന്നു !

Webdunia
വ്യാഴം, 17 ഒക്‌ടോബര്‍ 2019 (15:01 IST)
ഇന്ത്യൻ നിരത്തുകളിൽ ചേതക് ഒരു കാലത്ത് തരംഗമായിരുന്നു. ഇപ്പോഴും പഴയ ചേതക്കിന് വലിയ ഡിമാൻഡാന് വിപണിയിൽ ഉള്ളത്. ഈ ചരിത്ര മോഡലിനെ വീണ്ടും വിപണിയിലെത്തിക്കുകയാണ് ബജാജ്. വരവ് ന്യൂ ജനറേഷനായി ആണ് എന്ന് മാത്രം. ഇലക്ട്രിക് പരിവേഷത്തിലേണ് പുതിയ ചേതക് എത്തുന്നത്.
 
ബജാജിന്റെ പുതിയ അർബണെറ്റ് ബ്രാൻഡിലാണ് ചേതക്ക് വിപണിയിലെത്തുന്നത്. ചേതക്കിനെ ബജാജ് ഇന്ത്യൻ വിപണിയിൽ അൺവീൽ ചെയ്തു. അടുത്ത വർഷം ജനുവരിയോടെ വാഹനം വിപണിയിലെത്തും. പൂനെയിലെ ചകാൻ പ്ലാന്റിൽ ചേതക്ക് ഇലക്ട്രിക്കിന്റെ നിർമ്മാണം ബജാജ് നേരത്തെ ആരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ പൂനെയിൽ മാത്രമായിരിക്കും വാഹനം വിൽപ്പനെക്കെത്തുക പിന്നീട് ബംഗളുരുവിലും തുടർന്ന് മറ്റു പ്രമുഖ നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ബജാജ് ലക്ഷ്യം വക്കുന്നത്.

 
ചേതക് എന്ന പേര് നൽകിയെങ്കിലും രൂപത്തിൽ പഴയ ചേതക്കുമായി വിദൂര സാമ്യം മാത്രമേ പുതിയ ഇലക്ട്രിക് ചേതക്കിനൊള്ളു. റെട്രോ ഡിസൈൻ ശൈലിയിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. സ്നാർട്ട്‌ഫോണുകളുമായി കണക്ട് ചെയ്യാവുന്ന ഒരു സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടറായാന് ചേതക് ഇലക്ട്രിക് വിപണിയിൽ എത്തുക. സിറ്റി, സ്പോർട്ട്സ് എന്നീങ്ങനെ രണ്ട് റൈഡിംഗ് മോഡുകൾ ചേതക്കിൽ ഉണ്ടാവും


 
സിറ്റി മോഡിൽ 95 മുതൽ 100 കിലോമീറ്റർ വരെയും, സ്പോർട്ട്സ് മോഡിൽ 85 കിലോമീറ്ററും താണ്ടാൻ സ്കൂട്ടറിനാകും. IP67 റേറ്റിങ്ങുള്ള ഹൈടെക് ലിഥിയം ആയൺ ബാറ്ററിയാണ് ചേതക്കിൽ ഉണ്ടാവുക. എന്നാൽ വാഹനത്തിലെ ഇലക്ട്രിക് മോട്ടോർ സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. പുതിയ ഇലക്ട്രിക് ചേതക്കിന്റെ വില ബജാജ് പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ഒന്നര ലക്ഷത്തിൽ കൂടുതൽ വാഹനത്തിന് വില വരില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.     

ഫോട്ടോ ക്രെഡിറ്റ്സ്:350 സിസി ഡോട്കോം, 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments