Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

യുഎഇയിൽ LGBTQ ഉത്പന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ആമസോൺ

യുഎഇയിൽ LGBTQ ഉത്പന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ആമസോൺ
, വ്യാഴം, 30 ജൂണ്‍ 2022 (13:55 IST)
യുഎഇയിൽ എൽജിബിടിക്യൂ വിഭാഗവുമായി ബന്ധപ്പെട്ട സെർച്ച് റിസൾട്ടുകൾക്ക് നിയന്ത്രണമേർപ്പെടുത്തി ആമസോൺ. പ്രാദേശിക നിയമങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം. സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമായ 69 രാജ്യങ്ങളിൽ ഒന്നാണ് യുഎഇ.
 
എൽജിബിടിക്യൂ കമ്മ്യൂണിറ്റി ആഗോളതലത്തിൽ പ്രൈഡ് മന്ത് ആഘോഷിക്കാനിരിക്കെയാണ് ആമസോണിൻ്റെ നിയന്ത്രണമെന്നതാാണ് ശ്രദ്ധേയം. പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങളും പാലിക്കേണ്ടതുണ്ട് എന്നതിനാലാണ് നിയന്ത്രണമെന്ന് കമ്പനി വക്താവ് പറഞ്ഞു. ഒരു കമ്പനി എന്ന നിലയിൽ വൈവിധ്യം, തുല്യത,ഉൾക്കൊള്ളൽ എന്നിവയോടെ പ്രതിജ്ഞാബദ്ധരാണെന്നും എല്‍ജിബിടിക്യൂഎ പ്ലസ് ആളുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന് തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ആമസോൺ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉദയ്പൂർ കൊലപാതകം: പ്രതികൾ ചാവേറാക്രമണങ്ങൾ പദ്ധതിയിട്ടിരുന്ന ഗ്രൂപ്പുകളിലും അംഗങ്ങൾ, വിശദമായ ചോദ്യം ചെയ്യലിനൊരുങ്ങി എൻഐഎ