Webdunia - Bharat's app for daily news and videos

Install App

ഇത് ചരിത്ര വിജയം! ദംഗൽ 500 കടന്നു, ഇനി ലക്ഷ്യം 1000 കോടി!

1000 കോ‌ടി ക്ലബിൽ കയറുന്ന ആദ്യ ഇന്ത്യൻ സിനിമ - ദംഗൽ!

Webdunia
ബുധന്‍, 4 ജനുവരി 2017 (14:09 IST)
വല്ലപ്പോഴും സിനിമകൾ റിലീസ് ചെയ്ത്, ബോക്സ് ഓഫീസ് റെക്കോർഡ് എല്ലാം തകർത്ത് രാജകീയമായി മുകൾ തട്ടിൽ ഇരുപ്പുറപ്പിക്കുന്ന കാര്യത്തിൽ ആമിർ ഖാൻ കേമനാണെന്ന് പലവട്ടം തെളി‌യിച്ചതാണ്. ആമിറിന്റെ ക്രിസ്തുമസ് റിലീസ് ആയിരു‌ന്നു ദംഗൽ. ഓരോ‌രുത്തരും തകര്‍ത്തഭിനയിച്ച ചിത്രം ബോക്‌സോഫീസിനെ വിറപ്പിക്കുകയാണ്. ഏറ്റവും വേഗതയിൽ 500 കോടി ക്ലബിൽ ഇടം പിടിയ്ക്കുന്ന ചിത്രമെന്ന ഖ്യാതി ഇനി ദംഗലിന് സ്വന്തം.
 
റിലീസ് ചെയ്ത മൂന്ന് ദിവസം കൊണ്ട് ചിത്രം സ്വന്തമാക്കിയത് 150 കോടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദംഗലിന്റെ 12 ദിവസത്തെ നേട്ടം എത്രയാണെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. 546 കോടിയാണ് ദംഗൽ നേടിയിരിക്കുന്നത്. വേൾഡ് വൈൾഡ് കളക്ഷനാണിത്. ഇന്ത്യയിൽ നിന്നു മാത്രം 395 കോടി. ഓവർസീസ് കളക്ഷൻ 150 കോടി. മുഴുവൻ കളക്ഷനെടുത്താൽ 545.92 കോടി രൂപ!.
 
ഇന്ത്യക്കാരനായ ഗുസ്തി പരിശീലകന്‍ മഹാവീര്‍ സിംഗ് ഫോഗട്ടിന്റെയും മക്കളായ ഗീതയുടേയും ബബിതയുടേയും ജീവിത കഥയാണ് ദംഗല്‍. ഇതേ പോക്ക് പോയാൽ ദംഗൽ 1000 കോടി കടക്കുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കിൽ 1000 കോടി കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന നേട്ടം ദംഗലിന് സ്വന്തമാകും. നൂറ് കോടി ക്ലബ്ബിലെത്തുന്ന ആമിറിന്റെ അഞ്ചാമത്തെ ചിത്രമാണ് ദംഗല്‍. ഗജിനി, ധൂം 3, പികെ 3 ഇഡിയേറ്റ്‌സ് എന്നിവയാണ് ഇതിന് മുന്‍പ് നൂറി കോടി ക്ലബ്ബില്‍ ഇടം നേടിയ ആമിര്‍ ചിത്രങ്ങള്‍.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments