Webdunia - Bharat's app for daily news and videos

Install App

മസിലന്‍ ലുക്കില്‍ എബിഎസ് പതിപ്പുമായി ബജാജ് പള്‍സര്‍ NS200; വിലയോ ?

പള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്; വില 1.09 ലക്ഷം രൂപ

Webdunia
വെള്ളി, 3 നവം‌ബര്‍ 2017 (10:54 IST)
ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനത്തോടെയുള്ള ബജാജ് പള്‍സര്‍ NS200 വിപണിയിലേക്ക്. ബൈക്കിന്റെ ഫ്രണ്ട് വീലിലാണ് സിംഗിള്‍ ചാനല്‍ എബിഎസ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, മികവേറിയ ബ്രേക്കിംഗിന് വേണ്ടി വലുപ്പമേറിയ 300 എം എം ഫ്രണ്ട് ഡിസ്‌ക്കും ഈ പള്‍സറില്‍ ഇടംപിടിച്ചിട്ടുണ്ട്. 1.09 ലക്ഷം രൂപയാണ് ബജാജ് പള്‍സര്‍ NS200ന്റെ എക്സ് ഷോറൂം വില. എബിഎസിന് പുറമെ ഈ ബൈക്കില്‍ കാര്യമായ മറ്റ് മാറ്റങ്ങളില്ല.
 
മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്ക്, ഷാര്‍പ് ഹെഡ്‌ലാമ്പോടെയുള്ള അഗ്രസീവ് ഡിസൈന്‍, എഞ്ചിന്‍ കൗള്‍, സ്റ്റെപ്-അപ് സീറ്റുകള്‍, സിഗ്നേച്ചര്‍ പള്‍സര്‍ എല്‍ഇഡി ടെയില്‍ ലാമ്പ് എന്നീ ഫീച്ചറുകളും മോട്ടോര്‍സൈക്കിളില്‍ ഒരുക്കിയിട്ടുണ്ട്‍. 199.5 സിസി ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് ബജാജ് പള്‍സര്‍ NS200 ABSന് കരുത്തേകുന്നത്. 23.17 ബി എച്ച് പി കരുത്തും 18.3എന്‍ എം ടോര്‍ക്കുമാണ് ഇത് ഉല്പാദിപ്പിക്കുക.
 
ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കിലുള്ളത്. വൈല്‍ഡ് റെഡ്, മിറെയ്ജ് വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക് എന്നീ മുന്ന് നിറഭേദങ്ങളിലാണ് ബജാജ് പള്‍സര്‍ NS200 എബിഎസ് ലഭ്യമാവുക. ടിവിഎസ് അപാച്ചെ 200 4V, യമഹ FZ25 എന്നീ മോട്ടോര്‍സൈക്കിളുകളോടാണ് പള്‍സര്‍ NS200 എബിഎസ് മത്സരിക്കുക. അതേസമയം ഈ രണ്ട് ബൈക്കുകളിലും എബിഎസ് ഇല്ല എന്നതും NS200 എബിഎസിന് വിപണിയില്‍ മുന്‍തൂക്കം നല്‍കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments