Webdunia - Bharat's app for daily news and videos

Install App

ഹാച്ച്ബാക്ക് ശ്രേണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പുതിയ ഫോക്‌സ്‌വാഗണ്‍ പോളോ !

ഫോക്‌സ്‌വാഗണ്‍ പോളോ എത്തി

Webdunia
ഞായര്‍, 18 ജൂണ്‍ 2017 (13:16 IST)
ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ ആറാം തലമുറ പോളോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ചു. നാല് പെട്രോള്‍ എഞ്ചിന്‍ വേര്‍ഷനുകളിലും  ഒരു ഡീസല്‍ എഞ്ചിന്‍ വേര്‍ഷനിലുമാണ് 2017 പോളോ എത്തുന്നത്. ചെറുകാറുകള്‍ക്കായുള്ള ഫോക്‌സ് വാഗണ്‍ പ്ലാറ്റ്‌ഫോം MQB A0 പ്ലാറ്റ്‌ഫോമിലാണ് പുതിയ പോളോയും ഒരുങ്ങിയെത്തുന്നത്. മുന്‍മോഡലുകളെ അപേക്ഷിച്ച് 81 mm നീളവും, 63 mm വീതിയും, 7 mm ഉയരവും ഈ പുതിയ പോളോ ഹാച്ച്ബാക്കിന് കൂടുതലുണ്ട്. 
 
1.6 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണ് ഡീസല്‍ വേര്‍ഷന്‍ പോളോ ഒരുങ്ങിയിരിക്കുന്നത്. 80 bhp, 95 bhp ട്യൂണിംഗുകളിലാണ് ഡീസല്‍ എഞ്ചിനെ ഫോക്‌സ്‌വാഗണ്‍ എത്തിക്കുക. പോളോയുടെ പെട്രോള്‍ വേര്‍ഷനിലെ എന്‍ട്രി മോഡലിന് 1.0 ലിറ്റര്‍ ത്രീസിലിണ്ടര്‍ എഞ്ചിനാണ് കരുത്തേകുന്നത്. 64 bhp, 74 bhp ട്യൂണിംഗുകളാണ് ഇതില്‍ ലഭ്യമാവുക. 95 bhp, 114 bhp ട്യൂണിംഗില്‍ എത്തുന്ന 1.0 ലിറ്റര്‍ എഞ്ചിനാണ് പോളോയുടെ രണ്ടാം പെട്രോള്‍ വേര്‍ഷന് കരുത്തേകുക‍. 
 
148 bhp കരുത്ത് സൃഷ്ടിക്കുന്ന പുതിയ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് പോളോയുടെ കരുത്ത് വര്‍ധിപ്പിക്കുന്നത്. ഇന്ധന സംരക്ഷണത്തിനായി, സിലിണ്ടര്‍ ഡിയാക്ടിവേഷനും ഇതില്‍ പോളോ ഒരുക്കിയിട്ടുണ്ട്. അഞ്ച് സ്പീഡ്, ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളാണ് മോഡലുകള്‍ക്ക് അനുസൃതമായി പോളോയില്‍ ഫോക്‌സ്‌വാഗണ്‍ നല്‍കിയിരിക്കുന്നത്. 
 
ജിടിഐ എന്ന മോഡലാണ് പോളോ നിരയിലെ ഏറ്റവും കരുത്തന്‍. 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനില്‍ ഏഴ് സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സാണ് പോളോ ജിടിഐയില്‍ ഇടംപിടിക്കുന്നത്. 196 bhp കരുത്ത് ഉല്പാദിപ്പിക്കുന്നതാണ് ഈ എഞ്ചിന്‍. C ആകൃതിയിലുള്ള ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ ഹെഡ്‌ലാമ്പുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി പോളോ നിരയില്‍ ഒരുക്കിയിട്ടുണ്ട്. സ്‌പോര്‍ടി R-Line വേരിയന്റില്‍ എയര്‍ ഇന്‍ടെയ്ക്കുകളും, റിയര്‍ ഡിഫ്യൂസറും, റൂഫ് മൗണ്ടഡ് സ്‌പോയിലറും ഇടംപിടിക്കുന്നു. 
 
പുതുക്കിയ ബംമ്പര്‍, ഹണികോമ്പ് ഗ്രില്‍, ഹെഡ്‌ലാമ്പുകളിലുള്ള റെഡ് ഹൈലൈറ്റിംഗ്, 17 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ടെയില്‍ഗെയ്റ്റിന് മുകളിലായുള്ള റിയര്‍ സ്‌പോയിലര്‍ എന്നിങ്ങനെയുള്ള എക്‌സ്റ്റീരിയര്‍ ഡിസൈന്‍ ഫീച്ചറുകളും പോളോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‍. ഡാഷ്‌ബോര്‍ഡിന്റെ മുകള്‍ഭാഗത്തായി 8 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമുണ്ട്. 2017 അവസാനത്തോടെ രാജ്യാന്തര വിപണികളില്‍ ഫോക്‌സ്‌വാഗണ്‍ പോളോ എത്തുക.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments