Webdunia - Bharat's app for daily news and videos

Install App

പ്രീമിയം സെഗ്മെന്റില്‍ വെന്നിക്കൊടി പാറിക്കാന്‍ തകര്‍പ്പന്‍ എസ്‌യു‌വിയുമായി മാരുതി !

ടൊയോട്ട ഫോർച്യൂണറിന് എതിരാളിയുമായി പ്രീമിയം വിപണിയിൽ പിടിമുറുക്കാൻ മാരുതി

Webdunia
വെള്ളി, 7 ജൂലൈ 2017 (09:36 IST)
ചെറു കാറുകളാണ് എക്കാലത്തും മാരുതി സുസുക്കിയുടെ ശക്തി. പ്രീമിയം വിപണിയിലും അവര്‍ സാന്നിധ്യമറിയിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. കിസാഷിയും ഗ്രാന്റ് വിറ്റാരയുമെല്ലാം ഭാഗ്യ പരീക്ഷണത്തിനായി പുറത്തിറക്കി നോക്കിയില്ലെങ്കിലും വിപണിയിലേക്ക് കടന്നു കയറാൻ ഇവർക്കാർക്കും കഴിഞ്ഞില്ലെന്നതാണ് വസ്തുത. എന്നാല്‍ 2015ൽ സ്ഥാപിച്ച നെക്സ എന്ന പ്രീമിയം ഡീലർഷിപ്പ് വഴി ഇപ്പോള്‍ ഇതാ കൂടുതൽ വാഹനങ്ങളുമായി മാരുതി വിപണിയിലേക്കെത്തുന്നു. 
 
കിസാഷിക്കും പുതിയ വിറ്റാര ബ്രെസയും പകരമുള്ള കാറായിരിക്കും മാരുതി നെക്സയിലൂടെ ഉടൻ വിൽപ്പനയ്ക്കെത്തിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നെക്സ വഴി വിൽപ്പനയ്ക്കെത്തിച്ച എല്ലാ വാഹനങ്ങൾക്കും ലഭിക്കുന്ന മികച്ച പ്രതികരണമാണ് പുതിയ പ്രീമിയം കാറുകളെ പുറത്തിറക്കാൻ മാരുതിയെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാൽ ഇക്കാര്യങ്ങള്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.   
 
ടൊയോട്ട ഫോർച്യൂണർ‌, ഫോര്‍ഡ് എൻഡവർ എന്നിങ്ങനെയുള്ള പ്രീമിയം എസ്‌യുവി സെഗ്മെന്റിലേക്കായിരിക്കും സുസുക്കി വിറ്റാരയുടെ പുതിയ പതിപ്പ് എത്തുക. ഹ്യുണ്ടേയ് വെർണ, സ്കോഡ ഓക്ടാവിയ  തുടങ്ങിയ വാഹനങ്ങളുള്ള ഡി സെഗ്മെന്റിലേക്കായിരിക്കും കിസാഷിയുടെ പുതിയ രൂപം വന്നെത്തുക. ജീപ്പ് കോംപസിൽ ഉപയോഗിക്കുന്ന 2 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനായിരിക്കും ഇരുവാഹനങ്ങൾക്കും കരുത്തേകുകയെന്നാണ് റിപ്പോര്‍ട്ട്. 15 ലക്ഷം രൂപ മുതലായിരിക്കും ഈ വാഹനങ്ങളുടെ വില ആരംഭിക്കുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments