Webdunia - Bharat's app for daily news and videos

Install App

കച്ചവടം പൊടിപൊടിച്ച് ഓൺലൈൻ വ്യാപാരം; ഈ വർഷം 221,100 കോടി രൂപയുടെ വിൽപന

Webdunia
തിങ്കള്‍, 11 ജൂണ്‍ 2018 (13:26 IST)
ഇന്ത്യയിൽ ഓൺലൈൻ വ്യാപാര രംഗത്ത് വിൽപ്പനയിൽ വലിയ വർധന. വളരെ വേഗമാണ് ഓൻലൈൻ വ്യാപാര സ്ഥാ‍പനങ്ങൾ ഇന്ത്യയിൽ പ്രചാരം നേടുന്നത്. നോട്ടു നിരോധനത്തോടുകൂടി ഈ രംഗത്തിന് വലിയ ഉണർവ് ഉണ്ടായതായാണ് വിദഗ്ധരുടെ അഭിപ്രായം. ഈ വർഷം ഓൺലൈൻ വ്യാപാര രംഗത്ത് 31ശതമാനത്തിന്റെ വർധനവ് ഉണ്ടാകും എന്നാണ് മാർക്കറ്റിംഗ് റിസേർച്ച് സ്ഥാപനമായ ഇ മാർക്കറ്റർ പറയുന്നത്. 
 
221,100 കോടി രൂപ ഇ കൊമേഴ്സ് രംഗത്ത് നിന്നും ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിലെ സാഹചര്യമനുസരിച്ച് ഏഷ്യ പെസഫിക് മേഖലയിൽ ഇന്തോനേഷ്യക്കും ചൈനക്കും പിന്നിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണുള്ളത്. 2022 ആകുമ്പോഴേക്കും ഇ കൊമേഴ്സ് മേഖലയിൽ 482, 400 കോടി രൂപയിലേക്ക് ഉയരും എന്നും കണക്കാക്കപ്പെടുന്നു. 
 
ഇന്ത്യയിൽ നിലവിൽ 25 ശതമാനം ആളുകളാണ് ഓൺലൈൻ വ്യാപാര രംഗത്തെ പ്രയോചനപ്പെടുത്തുന്നത്. 2022 ആകുമ്പോഴേക്കും ഇത് 41.6 ശതമാനമായി വർധിക്കും എന്നാണ് ഇ മാർക്കറ്റർ പ്രവചിക്കുന്നത്. ആമസോൺ ഫ്ലിപ്കാർട്ട്, പേ ടീ‌എം മാൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളാണ് ഇന്ത്യയിലെ ഓൺലൈൻ വ്യാപാരത്തിന്റെ ഏറിയ പങ്കും നടത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments