Publish Date: Mon, 05 Sep 2022 (18:20 IST)
Updated Date: Mon, 05 Sep 2022 (18:21 IST)
ആഗോള നിക്ഷേപക വികാരം പ്രതികൂലമായിട്ടും നേട്ടം കൊയ്ത് ഇന്ത്യൻ വിപണി. സൂചികകൾ 0.75 ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 443 പോയൻ്റ് നേട്ടത്തിൽ 59,246ലും നിഫ്റ്റി 126 പോയന്റ് ഉയര്‍ന്ന് 17,666ലുമെത്തി.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.46 ശതമാനവും സ്മോൾ ക്യാപ് 0.9 ശതമാനവും നേട്ടമുണ്ടാക്കി. സെക്ടറൽ സൂചികകൾ എല്ലാതും തന്നെ നേട്ടത്തിലായിരുന്നു.