തുടർച്ചയായ നാലാം ദിവസവും നേട്ടമുണ്ടാക്കാനാകാതെ സൂചികകൾ ക്ലോസ് ചെയ്‌തു. റഷ്യ-യുക്രൈന്‍ പ്രതിസന്ധി തുടരുന്നതിനാല്‍ നിക്ഷേപകര്‍ കരുതലെടുത്തതാണ് സൂചികകളെ ബാധിച്ചത്.
സെന്‍സെക്‌സ് 149.38 പോയന്റ് നഷ്ടത്തില്‍ 57,683.59ലും നിഫ്റ്റി 69.60 പോയന്റ് താഴ്ന്ന് 17,206.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 976 പോയന്റിന്റെ ചാഞ്ചാട്ടമാണ് ബിഎസ്ഇ സൂചികകളിൽ ഉണ്ടായത്.
ബാങ്ക് ഒഴികെയുള്ള സൂചികകള്‍ നഷ്ടംനേരിട്ടു. ക്യാപിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫാര്‍മ, വൈദ്യുതി, റിയാല്‍റ്റി സൂചികകള്‍ 1-2ശതമാനം താഴ്ന്നു ബിഎസ്ഇ മിഡ് ക്യാപ് 0.8 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.2 ശതമാനവും തകർച്ച നേരിട്ടു.