Webdunia - Bharat's app for daily news and videos

Install App

ഷവോമിയോട് മത്സരിക്കാൻ സാംസങ്ങിന്റെ ഗ്യാലക്സി എം 30 മർച്ച് 7ന് വിപണിയിൽ, വിൽപ്പന ആമസോണിലൂടെ !

Webdunia
തിങ്കള്‍, 4 മാര്‍ച്ച് 2019 (20:33 IST)
എക്കണോമി സ്മാർട്ട്ഫോണുകളിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കുകയാണ് സാംസങ്. ഗ്യാലക്സി എം 10നും, എം 20ക്കും പിന്നാലെ എം 30യെക്കൂടി ഇന്ത്യയിലെത്തികാൻ തയ്യാറെടുക്കുകയാണ് കമ്പനി. മാർച്ച് ഏഴിന് എം 30യുടെ വിൽപ്പന ആരംഭിക്കും. ആമസോണിലൂടെയും സാംസങ് ടോട്കോമിലൂടെയും മാത്രമാവും ഫോൺ ലഭ്യമാകുക, എം 10, എം 20  എന്നീ മോദലുകൾക്ക് പിന്നാലെയാണ് എം 30യെയും സാംസങ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. 
 
4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള പതിപ്പിന് 14,990 രൂപയും. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള പതിപ്പിന് 17,990 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ വില. മുൻ എം സീരീസ് ഫോണുകളിൽ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് എം 30 എത്തുന്നത്. അമോലെഡ് ഡിസ്‌പ്ലേയിലായിരിക്കും ഫോൺ എത്തുക എന്ന് സാംസങ് നേരത്തെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 
 
ഇൻഫിനിറ്റി വി ഡിസ്‌പ്ലേക്ക് പകരം ഇൻഫിനിറ്റി യു ഡിസ്‌പ്ലേയാണ് ഗ്യാലക്സി എം 30യിൽ ഇടം പിടിച്ചിരിക്കുന്നത്. 6.4 ഇഞ്ച് ഫുള്‍ എച്ച്‌.ഡി സൂപ്പർ അമോലെഡ് ഡിസ്‌പ്പ്ലേയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ട്രൈ റിയർ ക്യാമറകളുമായാണ് ഫോൺ എത്തുന്നത് എന്നതും പ്രത്യേകതയാണ്. 
 
13 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും, 5 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറും, 5 മെഗാപിക്സലിന്റെ മറ്റൊരു ഡെപ്പ്ത് സെൻസറുമടങ്ങുന്നതാണ് റിയർ ക്യാമറ. 16 മെഗപിക്സലാണ് സെൽഫി ക്യാമറ. എക്സൈനോസ് 7904' എസ്  ഒ സി പ്രോസസറയിരിക്കും ഫോണിൽ ഉണ്ടാവുക . 5000 എം എ എച്ചായിരിക്കും ബാറ്ററി ബാക്കപ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments