Webdunia - Bharat's app for daily news and videos

Install App

ട്രംപ് വരുന്നേ..! രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി

ഡൊണാള്‍ഡ് ട്രംപ് ലീഡ് ചെയ്യുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് രൂപയുടെ മൂല്യം ഇന്നലെത്തേക്കാള്‍ ഇടിഞ്ഞത്

രേണുക വേണു
ബുധന്‍, 6 നവം‌ബര്‍ 2024 (11:51 IST)
Indian Rupee

ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വന്നുതുടങ്ങിയതിനു പിന്നാലെയാണ് രൂപയുടെ തകര്‍ച്ച. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 84.23 ആയി. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 84.23 ഇന്ത്യന്‍ രൂപ നല്‍കണം. 
 
ഡൊണാള്‍ഡ് ട്രംപ് ലീഡ് ചെയ്യുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് രൂപയുടെ മൂല്യം ഇന്നലെത്തേക്കാള്‍ ഇടിഞ്ഞത്. ഇന്നലെ 84.09 ആയിരുന്നു രൂപയുടെ മൂല്യം. ഇന്നേക്ക് 14 പൈസയാണ് കുറഞ്ഞത്. രൂപയുടെ മൂല്യത്തില്‍ വരും മണിക്കൂറുകളില്‍ ഇനിയും ഇടിവ് രേഖപ്പെടുത്തിയേക്കാം. 
 
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് രൂപയുടെ മൂല്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഒക്ടോബറില്‍ മാത്രം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 1100 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments