Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എച്ച്ഡിഎഫ്സി ബാങ്കിൽ സാങ്കേതിക തകരാർ, അക്കൗണ്ടിലേക്ക് എത്തിയത് കോടികൾ, അമ്പരന്ന് ഉടമകൾ

എച്ച്ഡിഎഫ്സി ബാങ്കിൽ സാങ്കേതിക തകരാർ, അക്കൗണ്ടിലേക്ക് എത്തിയത് കോടികൾ, അമ്പരന്ന് ഉടമകൾ
, തിങ്കള്‍, 30 മെയ് 2022 (19:49 IST)
ഒരു രാവിലെ എണീക്കുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കോടികൾ എത്തുന്നത് നിങ്ങൾ സ്വപ്നം കണ്ടിട്ടുണ്ടോ? എങ്കിൽ സമാനമായ അനുഭവത്തിലൂടെയാണ് കഴിഞ്ഞ ദിവസം ചില എച്ച്ഡിഎഫ്സി അക്കൗണ്ട് ഉടമകൾ കടന്നുപോയത്. സാങ്കേതിക തകരാർ മൂലം കോടികളാണ് പലരുടെയും അക്കൗണ്ടിലേക്ക് എത്തിയത്. ഒരാളുടെ അക്കൗണ്ട് 13 കോടി രൂപയായാണ് ഉയർന്നത്.ഇത്തരത്തിൽ പലരും സമാനമായ അവസ്ഥ നേരിട്ടു. ബാങ്കിനെ ഇക്കാര്യം അറിയിച്ചതോടെ ഒട്ടുമിക്ക ആളുകളുടെയും അക്കൗണ്ട് മണിക്കൂറുകൾക്കുള്ളിൽ പഴയ നിലയിലായി.
 
പതിവായുള്ള അറ്റകുറ്റപ്പണി ശനിയാഴ്ച നടക്കുന്നതിനിടെ സാങ്കേതിക തകരാർ ഉണ്ടായതാണ് പ്രശ്നത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. രാജ്യമൊട്ടാകെ പ്രശ്നം നിലനിന്നിരുന്നതായും 80 ശതമാനവും പരിഹരിച്ചതായും അധികൃതർ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

16 രാജ്യസഭാ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി, നിർമലാ സീതാരാമനും പട്ടികയിൽ