അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിൽ വില 31 ശതമാനം ഇടിവ് നേരിട്ടതിനെ തുടർന്ന് ഇന്ത്യയിൽ പെട്രോൾ ഡീസൽ വില കുറഞ്ഞു.പെട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ 30 വർഷത്തെ ഏറ്റവും താഴ്ന്ന വിലനിലവാരം രേഖപ്പെടുത്തുമ്പോളാണ് അഭ്യന്തരവിപണിയിൽ നാമമാത്രമായ കുറവ് മാത്രം വരുന്നത്. കൊച്ചിയിൽ പെട്രോൾ വില 72.43 രൂപയും ഡീസൽ വില 66.65 രൂപയുമാണ്.
ഈ വർഷം ഇതുവരെ പെട്രോളിന് 4.8രൂപ കുറഞ്ഞിട്ടുണ്ട്. ഡീസലിന് 3.23 രൂപയും ഈ വർഷം കുറഞ്ഞു. എണ്ണ വ്യാപാരരംഗത്ത് റഷ്യയുമായുള്ള ഭിന്നത മൂലം വില കുറയ്ക്കാൻ സൗദി തീരുമാനിച്ചതോടെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 36. 33 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.ഇതോടെ ഒരൊറ്റ ദിവസം കൊണ്ട് അസംസ്കൃത എണ്ണവിലയില്‍ 31 ശതമാനം ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്.991ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം എണ്ണവിലയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.