മുംബൈ ഓഹരി വിപണിയുടെ ഈ ആഴ്ചത്തെ വ്യാപരത്തിന് നേട്ടത്തോടെ തുടക്കം. എന്നാൽ വ്യാപരം നെട്ടത്തോടെ ആരംഭിച്ചെങ്കിലും താമസിയാതെ വിപണി നഷ്ടത്തിലായി. 50 പോയിന്റ് നേട്ടത്തിലൂടെ വ്യാപാരം ആരംഭിച്ച സെൻസെക്സ് പിന്നീട് 30 പോയിന്റ് നഷ്ടത്തിലായി. 11,900 നിലവാരത്തിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയും 12 പോയിന്റ് നഷ്ടം രേഖപ്പെടുത്തി.
സൺ ഫാർമയുടെ ഓഹരിവില മൂന്ന് ശതമാനത്തോളം താഴെ പോയപ്പോൾ ഐസിഐസിഐ ബാങ്ക്, എല്‍ആന്റ്ടി, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ ഒരു ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി.
വെള്ളിയാഴ്ച വ്യാപാരത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി മൂന്ന് ശതമാനത്തോളം നേട്ടം കൊയ്തു. ബാങ്കിന്റെ അറ്റാദായത്തില്‍ അഞ്ചുമടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയത്.