ഇന്ത്യൻ വാഹന വിപണിയിൽ തകർച്ച നേരിടുമ്പോഴും മികച്ച നേട്ടം സ്വന്തമാക്കി രജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസൂക്കി. 2019-20 സാമ്പത്തിക വർഷത്തിലെ ആദ്യ നാലുമാസങ്ങളിൽ 10 ലക്ഷം യൂട്ടിലിറ്റി വാഹനങ്ങളാണ് മാരുതി സുസൂക്കി വിറ്റഴിച്ചത്.
കോംപാക്ട് എസ്‌യുവി വിറ്റാര ബ്രെസയാണ് ഇതിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വഹനം. എർട്ടിഗയും, എസ്‌ക്രോസുമെല്ലാം ചേർന്നാണ് യൂട്ടിലിറ്റി വാഹനങ്ങളുടെ വീൽപ്പന 10 ലക്ഷത്തിലെത്തിച്ചത്. യൂട്ടിലിറ്റി വാഹനങ്ങൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന മികച്ച സ്വീകാര്യത കണക്കിലെടുത്ത് ഈ സെഗ്‌മെന്റിൽ മാരുതി സുസൂക്കി കൂടുതൽ വാഹനങ്ങൾ പുറത്തിറക്കിയേക്കും.
അടുത്തിടെയാണ് പ്രീമിയം എംപിവി എക്സ്എൽ6നെ മാരുതി സുസൂക്കി വിപണിയിൽ അവതരിപ്പിച്ചത്. യൂട്ടിലിറ്റി വഹന വിപണിയിൽ ഉപയോക്താക്കളുടെ അഭിരുചിക്ക് അനുസൃതമായ മോഡലുകൾ വിപണിയിലെത്തിക്കുകയാണ് മാരുതി സുസൂക്കി ലക്ഷ്യംവക്കുന്നത് എന്ന് മാരുതി സുസുക്കി ഇന്ത്യ മാർക്കറ്റിങ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.