Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Chess Olympiad

അഭിറാം മനോഹർ

, ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (12:21 IST)
Chess Olympiad
ലോക ചെസ് ഒളിമ്പ്യാഡില്‍ സ്വര്‍ണം ഉറപ്പിച്ച് ഇന്ത്യ. ശനിയാഴ്ച രാത്രി പത്താം റൗണ്ടില്‍ ഇന്ത്യന്‍ സംഘം ഒന്നാം സീഡായ അമേരിക്കയെ (2.5- 1.5) എന്ന സ്‌കോറിന് കീഴടക്കിയതോടെയാണ് 19 പോയിന്റുകളുമായി ഇന്ത്യ കിരീടം ഉറപ്പിച്ചത്. വനിതാവിഭാഗത്തിലും രാജ്യത്തിന് സ്വര്‍ണസാധ്യതകളുണ്ട്. 
 
 ഒരുക്കാലത്ത് ചെസ് കളങ്ങളെ അടക്കിവാണ സോവിയറ്റ് പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ സംഘം ബുഡാപെസ്റ്റ് ഒളിമ്പ്യാഡില്‍ കാഴ്ചവെച്ചത്. ആദ്യ 8 മത്സരങ്ങളില്‍ ശക്തരായ എതിരാളികളെ വീഴ്ത്തിയാണ് ഇന്ത്യന്‍ സംഘം തേരോട്ടം നടത്തിയത്. ശനിയാഴ്ച പത്താം റൗണ്ടില്‍ യു എസ് താരം വെസ്ലി സോയെ പ്രഗ്‌നാനന്ദയെ തോല്‍പ്പിച്ചതോറ്റെ മാത്രമാണ് ഇന്ത്യ പരാജയം അറിഞ്ഞത്. എന്നാല്‍ ഡി ഗുകേഷും വിദിത് ഗുജറാത്തി,അര്‍ജുന്‍ എന്നിവര്‍ ഇന്ത്യയ്ക്ക് ലീഡ് ഉയര്‍ത്തി.
 
നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയേക്കാള്‍ 2 പോയിന്റ് ലീഡ് ഇന്ത്യയ്ക്കുണ്ട്. ഇന്ത്യ ഇനിയുള്ള മത്സരങ്ങള്‍ തോല്‍ക്കുകയും ചൈന ജയിക്കുകയും ചെയ്താലും ഗെയിം പോയന്റ് കൂടുതല്‍ ഉള്ളതിനാല്‍ ഇന്ത്യ തന്നെയാകും കിരീടം സ്വന്തമാക്കുക. വനിതാ വിഭാഗത്തില്‍ 17 പോയന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. എന്നാല്‍ കസാഖ്സ്ഥാനും 17 പോയന്റുകളാണ് ഈ വിഭാഗത്തിനുള്ളത്. യുഎസ്എ, പോളണ്ട് എന്നിവര്‍ 16 പോയന്റുകളുമായി കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ