ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ വന്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്നും കരകയറ്റിയെ രവിചന്ദ്ര അശ്വിനെയും രവീന്ദ്ര ജഡജേയെയും പുകഴ്ത്തി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പിംഗ് താരം ദിനേഷ് കാര്‍ത്തിക്. ടീം സ്‌കോര്‍ 144 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ ഒന്നിച്ച സഖ്യം 199 റണ്‍സ് കൂട്ടുക്കെട്ട് സ്വന്തമാക്കിയ ശേഷമാണ് പിരിഞ്ഞത്.
നമുക്ക് മികച്ച ഓള്‍റൗണ്ടര്‍മാര്‍ നിരയിലുണ്ട് എന്നത് വലിയ പോസിറ്റീവാണ്. അക്‌സര്‍ പട്ടേല്‍ എന്ന താരം പുറത്താണ്. എങ്കിലും ചില സമയത്ത് ഈ കളിക്കാര്‍ക്ക് വേണ്ടത്ര മൂല്യം നമ്മള്‍ നല്‍കുന്നില്ലെന്ന് തോന്നുന്നു. അശ്വിനും ജഡേജയും വിരമിച്ച ശേഷമാകും അവര്‍ എത്രമാത്രം പ്രധാനപ്പെട്ട താരങ്ങളെന്ന് നമ്മള്‍ മനസിലാക്കുന്നത്. അശ്വിന്‍ ഒരു ക്രിക്കറ്റ് ശാസ്ത്രജ്ഞനാണ്. ക്രിക്കറ്റിനെ പറ്റി മാത്രമാണ് അശ്വിന്‍ ചിന്തിക്കുന്നത്.
ബംഗ്ലാദേശിനെതിരെ ഇരുവരും കളിച്ചത് മികച്ച രീതിയിലാണ്. രണ്ടുപേരുടെയും പരിചയസമ്പത്ത് ഇന്ത്യയ്ക്ക് ഗുണം ചെയ്തു. കൃത്യമായ ഇടവേളകളില്‍ സിംഗിളുകള്‍ കണ്ടെത്താനും റണ്‍റേറ്റ് നിലനിര്‍ത്താന്‍ ബൗണ്ടറികള്‍ നേടാനും രണ്ടുപേര്‍ക്കും സാധിച്ചു. രണ്ടുപേരുടെയും പ്രകടനം കാണുക എന്നത് സന്തോഷമുള്ള കാര്യമാണ്. ദിനേഷ് കാര്‍ത്തിക് പറഞ്ഞു.