Webdunia - Bharat's app for daily news and videos

Install App

കായികലോകത്തെ വിലക്കുകൾ തീരുന്നില്ല: റഷ്യയുടെയും ബെലാറസിന്റെയും അത്‌ലറ്റുകളെ വിലക്ക് വേൾഡ് അത്‌ലറ്റിക്‌സ്

Webdunia
ബുധന്‍, 2 മാര്‍ച്ച് 2022 (20:23 IST)
യുക്രെയ്‌നെ ആക്രമിച്ച റഷ്യൻ നടപടിക്കെതിരെ കായികലോകത്ത് വീണ്ടും തിരിച്ചടി.മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റഷ്യയുടെയും ബെലാറസിന്റെയും അത്‌ലറ്റുകളെ വിലക്കാൻ വേൾഡ് അത്‌ലറ്റിക്‌സ് തീരുമാനം. വേള്‍ഡ് അത്‌ലറ്റിക്സ് ഭരണസമിതി യോഗം ചേര്‍ന്നാണ് അത്‌ലറ്റുകളെ വിലക്കാനുള്ള തിരുമാനമെടുത്തത്.
 
റഷ്യയില്‍ നിന്നും ബെലാറസില്‍ നിന്നുമുള്ള എല്ലാ അത്‌ലറ്റുകള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഒഫീഷ്യലുകള്‍ക്കും ലോക അത്‌ലറ്റിക്സുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളിലും വിലക്ക് ബാധമായിരിക്കും. നേരത്തെ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും റഷ്യയെ ഫിഫയും യുവേഫയും ലോക ബാഡ്‌മിന്‍റണ്‍ ഫെഡറേഷനും സ്കീയിംഗ് ഫെഡറേഷനും വിലക്കേർപ്പെടുത്തിയിരുന്നു.
 
ഉത്തേജക ഉപയോഗത്തിന്‍റെ പേരില്‍ റഷ്യന്‍ ഫെഡറേഷനെ 2015 മുതല്‍ വേള്‍ഡ് അത്‌ലറ്റിക്സ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.അതിനാൽ തന്നെ റഷ്യയ്ക്ക്  നിലവില്‍ ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിനോ റഷ്യന്‍ പതാകക്ക് കീഴില്‍ കായിക താരങ്ങള്‍ക്ക് മത്സരിക്കുന്നതിനോ കഴിഞ്ഞിരുന്നില്ല. അംഗീകൃത നിഷ്‌പക്ഷ കായികതാരം എന്ന ലേബലിലാണ് നിലവിൽ റഷ്യൻ അത്‌ലറ്റുകൾ മത്സരിച്ചിരുന്നത്.എന്നാല്‍ ഈ വര്‍ഷം ഈ പദവി ലഭിച്ചവര്‍ക്കും വേള്‍ഡ് അത്‌ലറ്റിക്സിന്‍റെ മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

ഷോട്ടിന്റെയും സ്‌റ്റൈലിന്റെയും കാര്യത്തില്‍ മാത്രമല്ല സഞ്ജുവിന് ഹിറ്റ്മാനോട് സാമ്യം, ഡക്കിന്റെ കാര്യത്തിലും ഒരേ മത്സരം!

അടുത്ത ലേഖനം
Show comments