Webdunia - Bharat's app for daily news and videos

Install App

കോമണ്‍വെല്‍ത്ത് ഗെയിംസ്; സഞ്ജിത ചാനുവിലൂടെ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ്; സഞ്ജിത ചാനുവിലൂടെ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം

Webdunia
വെള്ളി, 6 ഏപ്രില്‍ 2018 (08:14 IST)
ഓ​സ്ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ൽ ന​ട​ക്കു​ന്ന 21മത് കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം സ്വ​ർ​ണം. വനിതകളുടെ 53 കിലോഗ്രാം ഭാരോദ്വഹനത്തിൽ സഞ്ജിത ചാനുവാണ് കോമൺവെൽത്ത് ഗെയിംസ് റെക്കാഡോടെ സ്വർണം നേടിയത്.

192 കിലോയാണ് ആകെ ചാനു ഉയർത്തിയത്. 108 കിലോ ക്ളീൻ ആൻഡ് ജെർക് വിഭാഗത്തിലും 84 കിലോ സ്നാച്ച് വിഭാഗത്തിലും ചാനു ഉയർത്തി.

പാപ്പുവ ന്യൂഗിനിയൻ താരം ലോവ ഡിക ടുവ 182 കിലോ ഉയർത്തി വെള്ളി നേടി. ന്യൂസിലൻഡിന്റെ റേച്ചൽ ലെബ്ളാൻക് ബാസിനെറ്റ് 181 കിലോ ഉയർത്തി വെങ്കലം സ്വന്തമാക്കി.

ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ മീ​രാ​ഭാ​യ് ചാ​നു​വി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ സ്വ​ർ​ണ വേ​ട്ട​യ്ക്കു തു​ട​ക്കം കു​റി​ച്ച​ത്. വനിതാവിഭാഗം  48 കിലോ വിഭാഗത്തില്‍ ഭാരോദ്വഹനത്തിൽ റെക്കോ‍ർഡോടെയാണ് മണിപ്പുരിൽ നിന്നുള്ള താരത്തിന്റെ സ്വർണ നേട്ടം.

ആകെ 196 കിലോഗ്രാം ഉയർത്തി കോമൺവെൽത്ത് റെക്കോർഡോടെയാണ് ചാനുവിന്റെ സുവർണനേട്ടം. സ്നാച്ചിൽ 86 കിലോയും ക്ലീൻ ആൻഡ് ജെർക്കില്‍ 110 കിലോയുമാണ് ചാനു ഉയർത്തിയത്.

നിലവിലെ ലോക ചാമ്പ്യനാ‍ണ് മീരാഭായ്. നേരത്തെ പു​രു​ഷ​ന്മാ​രു​ടെ 56 കി​ലോ കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ പി ​ഗു​രു​രാ​ജ വെ​ള്ളി മെ​ഡ​ൽ നേടിയിരുന്നു. 295 കിലോ ഉയർത്തിയാണ് ഗുരുരാജ വെള്ളി മെഡൽ നേടിയത്.

ഇതോടെ ആകെ മൂന്ന് മെഡല്‍ നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments