Webdunia - Bharat's app for daily news and videos

Install App

കോടികള്‍ സ്വന്തമാക്കുന്ന സിന്ധു; 29.2 മില്ല്യണുമായി സെറീന - പട്ടിക പുറത്ത്

Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2019 (19:12 IST)
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് പിവി സിന്ധു വീണ്ടും ഇടം പിടിച്ചു. ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികയിൽ പതിമൂന്നാം സ്ഥാനക്കാരിയാണ് സിന്ധു. ചൊവ്വാഴ്ചയാണ് പട്ടിക പുറത്ത് വിട്ടത്.

അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്ല്യംസ് ഒന്നാമത് നില്‍ക്കുന്ന പട്ടികയില്‍ 5.5 മില്ല്യണ്‍ ഡോളറാണ് (ഏകദേശം 38 കോടി രൂപ) സിന്ധുവിന് ലഭിച്ച പ്രതിഫലം. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ സിന്ധു ഏഴാമതായിരുന്നു.

വേൾഡ് ടൂർ ഫൈനൽസിലെ കിരീട നേട്ടമാണ് ഈ വർഷം സിന്ധുവിനെ തുണച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയും സിന്ധുവാണ്.

29.2 മില്ല്യണ്‍ യുഎസ് ഡോളറാണ് (200 കോടിയിലധികം രൂപ) സെറീന വില്ല്യംസിന് കഴിഞ്ഞ വര്‍ഷം ലഭിച്ച പ്രതിഫലം. ടെന്നീസ് താരം തന്നെയായ നവോമി ഒസാക്കയാണ് രണ്ടാമത്. ഒസാക്കയുടെ സമ്പാദ്യം 24.3 മില്ല്യണ്‍ ഡോളര്‍ (170 കോടിയിലധികം രൂപ) ആണ്. 11.8 മില്ല്യണ്‍ ഡോളറാണ് മൂന്നാം സ്ഥാനത്തുള്ള ടെന്നീസ് താരം ആഞ്ജലിക് കെര്‍ബറുടെ സമ്പാദ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments