Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വർഷം മാറി, തലവരയും മാറി കൊച്ചിയിൽ ആരാധകരുടെ മനം നിറച്ച് കേരള ബ്ലാസ്റ്റേഴ്സ്

വർഷം മാറി, തലവരയും മാറി കൊച്ചിയിൽ ആരാധകരുടെ മനം നിറച്ച് കേരള ബ്ലാസ്റ്റേഴ്സ്

അഭിറാം മനോഹർ

, തിങ്കള്‍, 6 ജനുവരി 2020 (10:35 IST)
ആരാധകർക്ക് പുതുവർഷസമ്മാനവുമായി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചുഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് എതിരാളികളായ ഹൈദരാബാദ് എഫ് സിയെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനായി ക്യാപ്റ്റൻ ബർതലോമിയോ ഒഗ്ബച്ചെ ഇരട്ട ഗോളടിച്ചപ്പോൾ റാഫേൽ മെസ്സിബൗളി,പ്രതിരോധക്കാരൻ വ്ലാട്കോ ഡ്രോബറോവ്,സെയ്ത്യാസെൻ സിങ് എന്നിവരും ബ്ലാസ്റ്റേഴ്സിനായി വല കുലുക്കി. ബോബോയാണ്  ഹൈദരാബാദിന്റെ ആശ്വാസഗോൾ കണ്ടെത്തിയത്.
 
തുടർച്ചയായ ഒമ്പത് മത്സരങ്ങളിൽ ജയിക്കാനാവാത്ത ബ്ലാസ്റ്റേഴ്സിന് ആശ്വാസം നൽകുന്നതാണ് ഇന്നലെ നേടിയ വിജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് തിരിച്ചുവന്നത് എന്നത് വിജയത്തെ കൂടുതൽ മധുരമുള്ളതാക്കുന്നു. ഉദ്‌ഘാടന മത്സരത്തിൽ എടികെയെ തോൽപ്പിച്ച ശേഷം സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യജയമാണിത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു.
 
സീസണിലെ മുൻ മത്സരങ്ങളിൽ കണ്ട ബ്ലാസ്റ്റേഴ്സിനെയായിരുന്നില്ല  ഇത്തവണ കൊച്ചിയിൽ കണ്ടത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മഞ്ഞകുപ്പായക്കാർ ഹൈദരാബാദ് ഗോൾമുഖത്തേക്ക് ഇരമ്പിയാർത്തു. എന്നാൽ പ്രതീക്ഷിച്ച ഒന്നായിരുന്നില്ല മത്സരത്തിന്റെ തുടക്കത്തിൽ സംഭവിച്ചത്. കളിയുടെ 14ആം മിനുട്ടിൽ ആദ്യമായി ഹൈദരാബാദാണ് കളിയുടെ ഒഴുക്കിന് വിപരീതമായി ഗോൾ കണ്ടെത്തിയത്. എന്നാൽ കളിയുടെ 33ആം മിനുട്ടിൽ നായകൻ ഓഗ്ബച്ചെയിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കി. ആറു മിനുട്ടിനുള്ളിൽ സെയ്ത്യാസെന്നിലൂടെ രണ്ടാമത് ഗോൾ. രണ്ടാം പകുതിയിൽ മെസ്സി ബൗളിയിലൂടെ ബ്ലാസ്റ്റേഴ്സ് വീണ്ടും വലകുലുക്കിയത്തോടെ മത്സരം ബ്ലാസ്റ്റേഴ്സ് തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.
 
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് നിറഞ്ഞുകളിച്ചതോടെ ബ്രേക്കിന് ശേഷമുള്ള പത്താം മിനുട്ടിൽ നാലാമത് ഗോളും പിറന്നു. 75മത് മിനുട്ടിൽ ഓഗ്ബച്ചെയിലൂടെ ബ്ലാസ്റ്റേഴ്സ് വീണ്ടും വലകുലുക്കിയപ്പോൾ ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലി ട്വന്റി 20 കളിക്കുമോ?; പരിശീലനത്തിനിടയില്‍ പരിക്ക്