Webdunia - Bharat's app for daily news and videos

Install App

Hockey World Cup 2023: ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം, കിരീടം ലക്ഷ്യമിട്ട് ഇന്ത്യ

നാല് ടീമുകള്‍ വീതം നാല് ഗ്രൂപ്പുകളായി തിരിഞ്ഞാമ് ഇത്തവണ ലോകകപ്പ് മത്സരം

Webdunia
വെള്ളി, 13 ജനുവരി 2023 (09:42 IST)
Hockey World Cup 2023: 15-ാം ലോകകപ്പ് ഹോക്കിക്ക് ഇന്ന് തുടക്കം. ഒഡിഷയിലെ ഭുവനേശ്വര്‍ കലിംഗ സ്‌റ്റേഡിയം, റൂര്‍ക്കല ബിര്‍സാ മുണ്ട സ്‌റ്റേഡിയം എന്നിവയാണ് ലോകകപ്പ് വേദികള്‍. നിലവിലെ ചാംപ്യന്‍മാരായ ബല്‍ജിയം അടക്കം 16 ടീമുകളാണ് അണിനിരക്കുന്നത്. ഇന്നുമുതല്‍ എല്ലാ ദിവസവും നാല് കളികള്‍ വീതം ഉണ്ടാകും. അര്‍ജന്റീനയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോകകപ്പിലെ ആദ്യ പോരാട്ടം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് മത്സരം. 
 
ഇന്ന് മൂന്ന് മണിക്ക് നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ഫ്രാന്‍സിനെ നേരിടും. അഞ്ച് മണിക്ക് ഇംഗ്ലണ്ട് - വെയ്ല്‍സ് പോരാട്ടം. രാത്രി ഏഴ് മണിക്കാണ് ഇന്ത്യയുടെ ആദ്യ മത്സരം. എതിരാളികള്‍ സ്‌പെയിന്‍ ആണ്. 
 
നാല് ടീമുകള്‍ വീതം നാല് ഗ്രൂപ്പുകളായി തിരിഞ്ഞാമ് ഇത്തവണ ലോകകപ്പ് മത്സരം. ഓരോ ഗ്രൂപ്പിലേയും ഒന്നാം സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറില്‍ എത്തും. രണ്ടും മൂന്നും സ്ഥാനക്കാര്‍ ഏറ്റുമുട്ടി അതിലെ വിജയികളും ക്വാര്‍ട്ടറില്‍ പ്രവേശിക്കും. 24 നും 25 നുമാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. 27 ന് സെമിയും 29 ന് ഫൈനലും നടക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments