Webdunia - Bharat's app for daily news and videos

Install App

"ഫുട്ബോളിനും കൊറോണ" യൂറോകപ്പ് ഉപേക്ഷിച്ചേക്കാൻ സാധ്യത, ലീഗ് മത്സരങ്ങൾക്കും ഭീഷണി

അഭിറാം മനോഹർ
വ്യാഴം, 5 മാര്‍ച്ച് 2020 (11:39 IST)
കൊറോണ യൂറോപ്പിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഫുട്ബോൾ ലീഗുകൾ കൊറോണപേടിയിൽ. രോഗം പടരുന്ന സാഹചര്യത്തെ തുടർന്ന് നേരത്തെ ഇറ്റാലിയൻ സിരി എ മത്സരങ്ങൾ മാറ്റിവെച്ചിരുന്നു.സ്വിറ്റ്സർലൻഡിലെ ഒന്ന്, രണ്ട് ഡിവിഷൻ ഫുട്ബോൾ ലീഗുകളും രോഗഭീതിയെ തുടർന്ന് 24 വരെ നിർത്തിവെച്ചിരിക്കുകയാണ്. രോഗം നിയന്ത്രണവിധേയമാവാത്ത സാഹചര്യമാണ് തുടരുന്നതെങ്കിൽ ജൂണിൽ നടക്കാനിരിക്കുന്ന യൂറോകപ്പ് ഫുട്ബോൾ മത്സരങ്ങളെയും അത് ബാധിക്കുന്ന സാഹചര്യമുണ്ടാകാം.
 
ഇതേതുടർന്ന് യുവേഫ ചാംപ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, യൂറോ കപ്പ് എന്നീ ടൂർണമെന്റുകളുടെ മത്സരക്രമം തിരുത്തുന്നതിനെക്കുറിച്ച് ആലോചിക്കാനും പുതിയ തീയ്യതികൾ തീരുമാനിക്കാനുമായി യുവേഫ പ്രത്യേക സമിതി രൂപികരിച്ചു. നിലവിൽ 50,000 മുതൽ ഒരു ലക്ഷം വരെ ആരാധകരാണ് യൂറോപ്പിൽ ഓരോ ഫുട്ബോൾ മത്സരവും കാണാനായെത്തുന്നത്. ഇതിൽ മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള ആരാധകർ എത്തുന്നതിനാൽ രോഗം ഒരു രാജ്യത്ത് നിന്ന് മറ്റൊന്നിലേക്ക് പടർന്ന് പിടിക്കാൻ സാധ്യതയേറെയാണ് ഇതാണ് ഫുട്ബോൾ മത്സരങ്ങളുടെ തീയ്യതികൾ മാറ്റുന്നതിനുള്ള സാധ്യത സൃഷ്ടിക്കുന്നത്.
 
നേരത്തെ ജർമ്മൻ ബുന്ദസ് ലീഗ് ഫുട്ബോളിൽ ആർബി ലൈപ്സിഷ് – ബയർ ലേവർക്യൂസൻ മത്സരം കാണാൻ ജപ്പാനിൽ നിന്നെത്തിയ ആരാധകരെ സ്റ്റേഡിയത്തിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ലൈപ്‌സിഷ് മാപ്പ് ചോദിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments