തെറ്റായ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിച്ചു; സാനിയ മിര്‍സയ്‌ക്കെതിരെ നടപടി വന്നേക്കും!
തെറ്റായ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിച്ചു; സാനിയ മിര്‍സയ്‌ക്കെതിരെ നടപടി വന്നേക്കും!
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്‌ക്കെതിരെ സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റ് (സിഎസ്ഇ). ഒരു പൗൾട്രി സ്ഥാപനത്തിന്റെ പരസ്യത്തിൽ അഭിനയിച്ചതാണ് താരത്തിന് വിനയായത്.
പൗൾട്രി മേഖല ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുന്നില്ലെന്ന് പരസ്യത്തിലൂടെ സാനിയ വ്യക്തമാക്കുന്നുണ്ട്. ഇതിനെതിരെയാണ് സിഎസ്ഇ നടപടിക്കൊരുങ്ങുന്നത്.
പരസ്യത്തിലൂടെ സാനിയ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. പൊതു സമൂഹത്തിനിത് ദോഷം ചെയ്യും. അഡ്വർടൈസ്മെന്റ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഒഫ് ഇന്ത്യയുടെ ചട്ടത്തിനു വിരുദ്ധമായിട്ടാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
തെറ്റായ പരസ്യത്തില്‍ അഭിനയിച്ചത് സംബന്ധിച്ച് സാനിയയ്‌ക്ക് അറിയിപ്പ് നല്‍കിയിരുന്നതായി സിഎസ്ഇ സീനിയർ പ്രോഗ്രം മാനേജർ അമിത് ഖുരാന വ്യക്തമാക്കി. ഒരു താരമെന്ന നിലയില്‍ സമൂഹത്തില്‍ അറിയപ്പെടുന്ന താരമായ അവര്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നത് മോശമാണ്. ഇങ്ങനെയുള്ള തീരുമാനങ്ങളില്‍ നിന്നും സാനിയ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.
പരസ്യം പിന്‍വലിക്കുകയോ അല്ലെങ്കില്‍ മാറ്റങ്ങള്‍ വരുത്തുകയോ ഉടന്‍ ചെയ്യണമെന്ന് പൗൾട്രി സ്ഥാപനത്തിന് സിഎസ്ഇ നിര്‍ദേശം നല്‍കി.