നിസാര കുറ്റം മാത്രം; യെച്ചൂരിയെ ആക്രമിച്ച ഹിന്ദുസേന പ്രവര്‍ത്തകരെ രക്ഷിച്ച് പൊലീസ്
യെച്ചൂരിയെ ആക്രമിച്ച ഹിന്ദുസേന പ്രവര്‍ത്തകരെ രക്ഷിച്ച് പൊലീസ്
സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്ത പ്രതികളെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിടും.എകെജി ഭവനിൽ അതിക്രമിച്ചു കയറി ആക്രമം നടത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കാതെ സ്‌റ്റേഷന്‍ ജാമ്യം നല്‍കാനാണ് നീക്കം.
പ്രതികള്‍ക്കെതിരെ നിസാര കുറ്റങ്ങളാണ് പൊലീസ് ചുമത്തിയത്. എകെജി ഭവനിൽ അതിക്രമിച്ചു കയറി, ആസൂത്രിത ആക്രമണം നടത്തി, മുദ്രാവാക്യം വിളിച്ച് ശല്യമുണ്ടാക്കി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.
തങ്ങള്‍ ഹിന്ദുസേന പ്രവര്‍ത്തകര്‍ ആണെന്ന് വ്യക്തമാക്കിയപ്പോള്‍ ഇവര്‍ ഹിന്ദുസേന അനുഭാവികൾ മാത്രമാണെന്നാണ് പൊലീസിന്റെ ചാര്‍ജ് ഷീറ്റിലുള്ളത്.
പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതില്‍ അത്ഭുതമില്ലെന്നും ഇത് പ്രതീക്ഷിച്ചതാണെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിെൻറ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയാണ് യെച്ചൂരിക്കുനേരേ ഹിന്ദുസേന പ്രവർത്തകരുടെ കൈയേറ്റമുണ്ടായത്. പൊലീസ് നോക്കി നില്‍ക്കെ ഭവനുള്ളിൽ കടന്നു കയറിയ ഇവര്‍ അതിക്രമം അഴിച്ചു വിടുകയായിരുന്നു.