Webdunia - Bharat's app for daily news and videos

Install App

കായികപരിശീലകൻ ഒ എം നമ്പ്യാർ അന്തരിച്ചു

Webdunia
വ്യാഴം, 19 ഓഗസ്റ്റ് 2021 (19:15 IST)
പി‌ടി ഉഷ അടക്കമുള്ള താരങ്ങളുടെ പരിശീലകൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്ന കായിക പരിശീലകൻ ഒഎം നമ്പ്യാർ അന്തരിച്ചു. 90 വയസായിരുന്നു. വടകര മണിയൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 2 വർഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ വർഷമാണ് അദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.
 
മികച്ച പരിശീലകന്മാർക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം ആദ്യമായി ലഭിച്ചത് നമ്പ്യാർക്കായിരുന്നു. 1935ൽ കോഴിക്കോടിൽ ജനിച്ച നമ്പ്യാർസർവീസസ്സിനെ പ്രതിനിധീകരിച്ച് ദേശീയ അത്‌ലറ്റിക് മീറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. പിന്നീട് പാട്യാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്‌സിൽ നിന്നും പരിശീലക ലൈസൻസ് നേടിയ അദ്ദേഹം സർവീസസിന്റെ തന്നെ കോച്ചായി പ്രവർത്തിച്ചു.
 
ഈ സമയത്ത് കേരളത്തിലെ കായികമേഖലയിൽ പ്രവർത്തിച്ചിരുന്ന കേണൽ ഗോദവർമ്മ രാജ എന്ന ജിവി രാജയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. കേരളത്തിൽ സ്പോർട്‌സ് കൗൺസലിന്റെ കോച്ചായി ചേർന്നു. 
 
1970ൽ ഇവിടെ വിദ്യാർഥിയായ പി‌ടി ഉഷയെ അദ്ദേഹം പരിശീലിപ്പിച്ചിരുന്നു. പിന്നീട് പി‌ടി ഉഷയുടെ വ്യക്തിഗത പരിശീലകനായി.1980,84,92,96 വർഷങ്ങളിലെ ഒളിമ്പിക്‌സുകളിലും വിവിധ വർഷങ്ങളിലെ ഏഷ്യാഡിലും ഇദ്ദേഹമായിരുന്നു പി‌ടി ഉഷയുടെ കോച്ചായി പ്രവർത്തിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments