Webdunia - Bharat's app for daily news and videos

Install App

എന്റെ മകന് മതമില്ല, അവന്റെ വിശ്വാസവും വഴിയും അവന്‍ തന്നെ തിരഞ്ഞെടുക്കട്ടെ: സി കെ വിനീത്

വെല്‍ഡണ്‍ വിനീത്! കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Webdunia
വെള്ളി, 16 മാര്‍ച്ച് 2018 (10:49 IST)
തന്റെ മകനെ ഒരു മതവിശ്വാസത്തിലേക്കും താന്‍ നയിക്കില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത്. കഴിഞ്ഞ മാസം 23ആം തീയതിയാണ് വിനീത് അച്ഛനായത്. കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയില്‍ വെച്ചായിരുന്നു കുട്ടിയുടെ ജനനം.
 
‘എന്റെ മകന് ജീവിക്കാന്‍ മതം വേണ്ട. അവന്റെ വിശ്വാസവും വഴിയും അവന് തന്നെ തിരഞ്ഞെടുക്കാം. ഭാവിയില്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കാമെന്ന് അവന് തോന്നുകയാണെങ്കില്‍ അത് അവന്‍ ചെയ്തോട്ടെ. അവന്റെ ഇഷ്ടത്തിന് വിടുന്നു’ - എന്നായിരുന്നു വിനീതിന്റെ അഭിപ്രായം.
 
നേരത്തേ കൊച്ചിയില്‍ നടന്ന ക്വിയര്‍ പ്രൈഡ് മാര്‍ച്ചിനും വിനീത് പിന്തുണ നല്‍കിയിരുന്നു. ‘വ്യത്യസ്തരായി ജനിച്ചത് കൊണ്ടോ സമൂഹത്തില്‍ ഭൂരിപക്ഷത്തിന് അപരിചിതമായ പ്രണയങ്ങളില്‍ ഏര്‍പ്പെടുന്നത് കൊണ്ടോ ഒറ്റപ്പെട്ടു പോകുന്നവരും മനുഷ്യരാണ്. സ്വന്തം വ്യത്യസ്തതകളോടെ തന്നെ നമ്മുടെ ഇടയില്‍ അഭിമാനത്തോടെ ജീവിക്കാനും, ജോലി ചെയ്യാനും, നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം അതേ അധികാരത്തോടെ അനുഭവിക്കാനും, സ്വന്തം ജീവിതം ആഘോഷിക്കാനും അവര്‍ക്കും അവകാശമുണ്ട്‌. നാളെ നടക്കാന്‍ പോകുന്ന ലൈംഗികസ്വാഭിമാനയാത്രയ്ക്ക് എല്ലാ ആശംസകളും. അവരുടെ സ്വപ്നങ്ങളിലും നിറങ്ങള്‍ നിറയട്ടെ‘ - എന്നായിരുന്നു വിനീതിന്റെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments