വീട്ടിൽനിന്നും പുറത്തേക്ക് എങ്ങോട്ടേക്ക് ഇറങ്ങിയാലും അത് യാത്രയാണ്. യാത്രയെന്ന് പറയുമ്പോൾ തന്നെ നമ്മുടെ വീട്ടുകാർക്ക് ടെൻഷനും. എന്നാൽ ചില കാര്യങ്ങൾ ചെയ്യുന്നത് ശീലമാക്കിയാൽ യത്രകൾ സന്തോഷകരവും സുരക്ഷിതവുമാക്കി മാറ്റാൻ സാധിക്കും എന്നാണ് ജ്യോതിഷം പറയുന്നത്.
യാത്രകൾ പോകുമ്പോൾ, പ്രത്യേകിച്ച് വളരെയധികം ദൂരത്തേക്കുള്ള വിനോദ യാത്രകൾ പോകുമ്പോൾ ഇക്കാര്യങ്ങൾ നിർബന്ധമായും ചെയ്യാൻ ശ്രദ്ധിക്കണം. വിഗ്നേശ്വരനെ പ്രാർത്ഥിച്ച ശേഷമേ യാത്രകൾക്കായി വീട്ടിൽനിന്നും ഇറങ്ങാവൂ, ഇത് അപകടങ്ങളും തടസങ്ങളും നീക്കം ചെയ്യുന്നതിന് സഹായിക്കും.
ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് യാത്രക്ക് ഇറങ്ങുമ്പോൾ മുറ്റത്തെ തുളസിച്ചെടിയിൽ നിന്നും ഒരു റ്റുലസിയില നുള്ളിയെടുത്ത് പെഴ്സിലോ, സഞ്ചരിക്കുന്ന വഹനത്തിലോ വക്കുക എന്നത് അപകടങ്ങളിൽനിന്നും ശകുന ദോശങ്ങാളിൽനിന്നും ഇത് സംരക്ഷിക്കും. ദേഹശുദ്ധി ഉള്ളപ്പോൾ മാത്രമേ തുളസി നുള്ളാവൂ എന്നത് ശ്രദ്ധിക്കണം. യാത്രകളിൽ മാനസിക സമ്മർദ്ദം ഇല്ലാതാക്കാനും ഈ വഴി സഹായിക്കും.