ഈ വിശ്വാസങ്ങള്‍ ആശങ്കപ്പെടുത്തിയേക്കാം; വിവാഹത്തിന് ജാതകപ്പൊരുത്തം അനിവാര്യമോ ?
ഈ വിശ്വാസങ്ങള്‍ ആശങ്കപ്പെടുത്തിയേക്കാം; വിവാഹത്തിന് ജാതകപ്പൊരുത്തം അനിവാര്യമോ ?
വിവാഹക്കാര്യത്തിൽ, കാലാകാലങ്ങളായി നമ്മുടെ രാജ്യത്ത് നിലനിന്ന് വരുന്ന ഒരു ആചാരമാണ് ജാതകപ്പൊരുത്തം നോക്കുന്നത്. സാധാരണയായി മുതിർന്നവർ, ആൺകുട്ടിയുടെയും പെൺകുട്ടിയുടേയും ജാതകപ്പൊരുത്തം പരിശോധിക്കുകയാണ് പതിവ്. പണ്ട് കാലത്ത് സമൂഹത്തിൽ നിലനിന്നിരുന്ന ഒരേയൊരു വിവാഹരീതി രക്ഷിതാക്കൾ നിശ്ചയിച്ചുറപ്പിച്ച് നടത്തിയിരുന്ന വിവാഹബന്ധം മാത്രമാണ്.
ഓരോ കുടുംബത്തിലും മുതിർന്നവർ അവരുടെ കുടുംബത്തിന്റെ അന്തസ്സിന് ചേർന്നതും ഒരേ ജാതിയിൽ നിന്നുള്ളതുമായ വധൂ വരന്മാരെ തിരഞ്ഞെടുക്കാറാണ് പതിവ്. തുടർന്ന് ജാതകപ്പൊരുത്തം നോക്കി, ചേർച്ചയുണ്ടെങ്കിൽ മാത്രമേ കുടുംബങ്ങൾ തമ്മിൽ നേരിട്ട് സംസാരിക്കാറുള്ളൂ. വധൂ വരന്മാർ തമ്മിൽ കണ്ടിരുന്നത് വിവാഹവേദിയിൽ വച്ച് മാത്രമായിരുന്നു. മുതിർന്നവർ ജാതകപ്പൊരുത്തം നോക്കി ദമ്പതികൾക്ക് സന്തുഷ്‌ടമായ ഒരു ദാമ്പത്യമുണ്ടാകുമെന്ന് ഉറപ്പാക്കുന്നതിനാൽ, അതിന് മുമ്പ് പരിചയപ്പെടാനോ സംസാരിക്കാനോ അവർക്ക് അവസരം ലഭിച്ചിരുന്നില്ല.
കുടുംബങ്ങളിൽ ഈ രീതി പാലിച്ചുവരികയും അതിനായി ജോത്സ്യന്മാരെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നിരുന്നാലും വിവാഹജീവിതം വിജയകരമാകുമെന്ന് ഉറപ്പാക്കാൻ പണ്ട് കാലത്ത് ഈ രീതി അവലംബിച്ചിരുന്നു. പൂർണ്ണമായും ജാതകപ്പൊരുത്തം നോക്കി തീരുമാനിച്ചുറപ്പിച്ച ദാമ്പത്യ ബന്ധങ്ങൾ തകർന്ന ചരിത്രവുമുണ്ട്. കാലത്തിനനുസരിച്ച് വിവാഹത്തെ കുറിച്ചുള്ള കാഴ്‌ചപ്പാടും മാറി. ഇന്ന് യുവാക്കാൾ കൂടുതലും രക്ഷിതാക്കൾ നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹരീതിയോട് താൽപ്പര്യം കാണിക്കാറില്ല. ജീവിതപങ്കാളിയാവാൻ പോകുന്നയാളെ നേരത്തെ പരിചയപ്പെടണമെന്നും മനസ്സിലാക്കണമെന്നുമുള്ള അവരുടെ തീരുമാനം പ്രണയവിവാഹങ്ങൾക്ക് വഴിയൊരുക്കി.
പ്രണയവിവാഹങ്ങളിൽ ജാതകപ്പൊരുത്തം ഒരു ഘടകമേയല്ല. ഇതോടെ ജാതകപ്പൊരുത്തം നോക്കാതെയുള്ള വിവാഹബന്ധങ്ങൾ ആരംഭിച്ചു. വിവാഹബന്ധങ്ങളിലെ ജാതക ചേർച്ചയെ കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിന് മുമ്പ് ജാതകപ്പൊരുത്തം നോക്കുന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.
അപകടസാധ്യത, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ, സാമ്പത്തികവും മാനസികവുമായി നേരിടാനിടയുള്ള പ്രശ്‌നങ്ങൾ എന്നിങ്ങനെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ കുറിച്ച് ജാതകത്തിലൂടെ അറിയാനാവും.
8 വിഭാഗങ്ങളിലായി 18 ഗുണങ്ങളാണുള്ളത്. രണ്ടുപേർ തമ്മിൽ വിവാഹിതരാവുന്നതിന് അവയിൽ 18 ഗുണങ്ങളെങ്കിലും യോജിക്കുന്നതാവണം. 36 ഗുണങ്ങളും യോജിക്കുന്നവയെ ഉത്തമ പൊരുത്തമായും കണക്കാക്കുന്നു. 1. രാശി 2. രാശ്യാധിപന്‍ 3.ദിനം 4. യോനി 5. വശ്യം 6. ഗണം 7. മഹേന്ദ്രം 8. സ്ത്രീ ദീര്‍ഘം എന്നിവയാണവ.