വിശ്വാസങ്ങളെ ഒപ്പം നിര്‍ത്തുകയും മുറുകെ പിടിക്കുകയും ചെയ്യുന്നവരാണ് ഭാരതീയര്‍. വിവിധ മതവിഭാഗങ്ങളില്‍ വ്യത്യസ്ഥമായ രീതിയിലുള്ള ആചാര രീതികളും അനുഷ്‌ഠാനങ്ങളും നിലനില്‍ക്കുന്നുണ്ട്. ഹൈന്ദവ വിശ്വാസങ്ങളിലാണ് അധികമായും പ്രാര്‍ഥന രീതികള്‍ നിലനില്‍ക്കുന്നത്.
ദോഷങ്ങളും നാളുകളും ശ്രദ്ധിക്കുകയും ഐശ്വര്യത്തിനും ശുഭ കാര്യത്തിനായും പ്രത്യേക പൂജകളും നടത്തുന്നത് പതിവാണ്. നാളുകളും നക്ഷത്രങ്ങളുമാണ് ഇതിനായി പരിഗണിക്കുന്നത്. ഇതിലൊന്നാണ് നക്ഷത്ര ദോഷം എന്നത്.
എന്താണ് നക്ഷത്ര ദോഷം എന്നതിന് വ്യക്തമായ മറുപടി നല്‍കാന്‍ പലര്‍ക്കും കഴിയുന്നില്ല. ഈ നാളില്‍ ജനിച്ചവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ദോഷങ്ങള്‍ ഉണ്ടാകാം എന്നാണ് ശാസ്‌ത്രം പറയുന്നത്.
അശ്വതി, മകം, മൂലം ഈ നാളുകളുടെ ആദ്യഭാഗത്തും ആയില്യം, തൃക്കേട്ട, രേവതിയുടെ അവസാനത്തെ ഭാഗത്തും നക്ഷത്ര ദോഷമുണ്ട്. അശ്വതി, മകം, മൂലം ഇതിന്റെ ആദ്യ ഭാഗത്ത് ജനിച്ചവർക്കോ അച്ഛനമ്മമാർക്കോ ഈ നക്ഷത്ര ദോഷം കൊണ്ട് ദോഷാനുഭവം വരാം.