Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഈശ്വരന് അര്‍പ്പിക്കുന്ന പ്രസാദം കഴിച്ചാല്‍ ദോഷമോ ?

ഈശ്വരന് അര്‍പ്പിക്കുന്ന പ്രസാദം കഴിച്ചാല്‍ ദോഷമോ ?

ഈശ്വരന് അര്‍പ്പിക്കുന്ന പ്രസാദം കഴിച്ചാല്‍ ദോഷമോ ?
, വെള്ളി, 16 നവം‌ബര്‍ 2018 (20:05 IST)
അമ്പലങ്ങളില്‍ നിവേദ്യം അര്‍പ്പിക്കുന്ന രീതി പുരാതനകാലം മുതല്‍ തുടരുന്നതാണ്. ആവശ്യ കാര്യങ്ങള്‍ നടപ്പാകുന്നതിനും ദോഷങ്ങള്‍ മാറി ഈശ്വര കൃപ നേടുന്നതിനുമാണ് എല്ലാവരും നിവേദ്യം സമര്‍പ്പിക്കുന്നത്.

എന്നാല്‍ ഭൂരിഭാഗം പേരുടെയും സംശയമാണ് ഈശ്വരന് അര്‍പ്പിക്കുന്ന നിവേദ്യം കഴിക്കാമോ എന്നത്. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും നിവേദ്യം കഴിക്കുന്നതു കൊണ്ട് യാതൊരു ദോഷവും സംഭവിക്കില്ലെന്നുമാണ് ആചര്യന്മാര്‍ പറയുന്നത്.

അര്‍പ്പിക്കുന്ന നിവേദ്യം സൂക്ഷ്മ സ്ഥിതിയിലാണ് ഈശ്വരന്‍ സ്വീകരിക്കുന്നത്. അതു കൊണ്ടാണ് സമര്‍പ്പിക്കുന്ന  നിവേദ്യത്തിന്റെ അളവില്‍ വ്യത്യാസമില്ലാത്തത്. ഭക്ഷണം, ഭക്തിപൂര്‍വ്വം കഴിക്കുമ്പോള്‍ അത് 'പ്രസാദ'മായിത്തീരുന്നു.

ഭക്തി ജലത്തില്‍ അലിയുമ്പോള്‍ അത് കലശതീര്‍ത്ഥം. ഭക്തിപൂര്‍വ്വമുള്ള യാത്രകള്‍ തീര്‍ത്ഥ യാത്രയായി മാറുന്നു. സംഗീതത്തില്‍ ഭക്തി നിറയുമ്പോള്‍ അത് കീര്‍ത്തനം. മനുഷ്യനില്‍ ഭക്തി നിറയുമ്പോള്‍ അവനില്‍ മനുഷ്യത്വം ഉണ്ടാകുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കറുപ്പ് നിറം ഇഷ്‌ടപ്പെടുന്നവരെ വെറുതെ സംശയിച്ചു; അവരുടെ സ്വഭാവം ഇങ്ങനെയായിരിക്കും