വാസ്തു പ്രകാരം വീടുവച്ചു. വീട്ടുപകരണങ്ങളും സജ്ജീകരിച്ചു. ഇതുകൊണ്ട് മാത്രം തീർന്നു എന്ന് വിചാരിക്കരുത് വാസ്തു അനുസരിച്ച് നിർമ്മിക്കപ്പെട്ട കിടപ്പുമുറികളിൽ കിടക്കുന്നതിന്ന് ചില നിർദേശങ്ങളും നൽകുന്നുണ്ട് വാസ്തുശാസ്ത്രം. ഉണർവ്വും ഊർജ്ജസ്വലതയുമുള്ള പകലുകൾക്ക് വേണ്ടിയാണ് ഈ നിർദേശങ്ങൾ.
ഉറങ്ങുമ്പോൾ കിഴക്കോട്ടോ തെക്കോട്ടോ തലവെക്കുന്നതാണ് നല്ലത് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ശാരീരിക മാനസ്സിക ആരോഗ്യത്തിന് ഇത് ഉത്തമാണെന്നും ശാസ്ത്രം വ്യക്തമാക്കുന്നു. രാവിലെ വലത്തോട്ട് തിരിഞ്ഞ് എഴുന്നേൽകുമ്പോൾ സൂര്യന് അഭിമുഖമായി കിഴക്കോട്ട് വരുന്നതിനാണ് തെക്കോട്ട് തലവെച്ച് ഉറങ്ങണം എന്ന് പറയാൻ കാരണം. ഇതിലൂടെ സൂര്യനിൽ നിന്നുമുള്ള ഊർജ്ജം പ്രഭാതത്തിൽ
നേരിട്ട് ലഭ്യമാകുകയും ചെയ്യും.