Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കുങ്കുമപ്പൊട്ടണിയുന്നത് നിസാര കാര്യമാണെന്ന് കരുതരുത്, അറിയൂ !

കുങ്കുമപ്പൊട്ടണിയുന്നത് നിസാര കാര്യമാണെന്ന് കരുതരുത്, അറിയൂ !
, വെള്ളി, 1 ഫെബ്രുവരി 2019 (16:45 IST)
കാലം മാറിയതോടുകൂടി പൊട്ട് എന്നത് സൌന്ദര്യ സങ്കൽ‌പ്പങ്ങളുടെ മാത്രം ഭാഗമായി മാറി. അതിനാൽ തന്നെ രീതികളിലും മാറ്റം വന്നു. കുങ്കുമപ്പൊട്ട് ധരിക്കുന്ന സ്ത്രീകൾ ഇന്ന് വളരെ വിരളമാണ് ഒട്ടിച്ചുവക്കാവുന്ന സിന്തറ്റിക് പൊട്ടുകളാണ് ഇന്ന് അധികം സ്ത്രീകളും ധരിക്കുന്നത്. 
 
എന്നാൽ കുങ്കുമ പൊട്ടിനെയും അതണിണിയേണ്ട സ്ഥാനത്തിനെയും നിസാരമായി കാണരുത്. കുങ്കുമപ്പൊട്ട് ശരിയായ രീതിയിൽ അണിയുന്നതുകൊണ്ട് സ്ത്രീകൾക്ക് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞാൽ മാത്രമേ ഇക്കാര്യം ബോധ്യമാകൂ.
 
സിന്ദൂരപ്പൊട്ട് അണീയുന്നത് വെറും ഒരു സൌന്ദര്യ കാര്യമല്ല. സ്തീകളുടെ ആരോഗ്യത്തിലും ഊർജ്ജത്തിലുമെല്ലാം ഇതിന് മുഖ്യമായ പങ്കുണ്ട്. പുരാതന ഹൈന്ദവ ഗ്രന്ഥങ്ങളിൽ സ്ത്രീകൾ കുങ്കുമപ്പൊട്ട് ധരിക്കേണ്ടതതിന്റെ പ്രധാന്യത്തെക്കുറിച്ചും, പൊട്ട് ധരിക്കേണ്ട് സ്ഥാനത്തെക്കുറിച്ചുമെല്ലാം കൃത്യമായി പറയുന്നുണ്ട്.
 
തൃക്കണ്ണിന്റെ ഭാഗത്താണ് സിന്ദൂരപ്പൊട്ട് വട്ടത്തിൽ തൊടേണ്ടത്. ഈയിടം വളരെ പ്രധാനമാണ്. ഇട, പിങ്ഗള, സുഷുമ്ന എന്നീ നാടികൾക്കിടയിലുള്ള ഇടമാണ് ഇത്. ഈ സ്ഥാനത്ത് കുങ്കുമപ്പൊട്ട് ധരിന്നതിലൂടെ പ്രകൃതിയുടെ ഊർജം നേരിട്ട് സ്വീകരിക്കാൻ സാഹിക്കും. ഇരു പുരികങ്ങൾക്കും ഇടയിലുള്ള ഈ ബിന്ദു ശരീരത്തിന്റെ ഒരു കേന്ദ്ര സ്ഥാനമാണ് ഇവിടെ സിന്തറ്റിക് പൊട്ട് ധരിക്കുന്നത് ദോഷകരമാണ്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇക്കാര്യങ്ങൾ ഒന്ന് ചെയ്തുനോക്കു, വീട്ടിൽ എപ്പോഴും സന്തോഷം നിലനിൽക്കും !