ഈശ്വരൻമാരിൽ പ്രധാനിയാണ് ശനീശ്വരൻ എന്നാണ് വിശ്വാസം. ക്ഷിപ്ര കോപിയും ക്ഷിപ്ര പ്രസാദിയുമാണ് ശനീശ്വരൻ. ശനിശ്വരന്റെ കോപം ജീവിതത്തിൽ പലതരത്തിലുള്ള ദോഷങ്ങൾക്ക് കാരണമാകും.എന്നാൽ ശനിയെ അങ്ങനെ ഭയപ്പെടണ്ടതില്ല. പരിഹാര കർമ്മങ്ങൾ ചെയ്താൽ ശനീശ്വരന്റെ പ്രീതി നേടാനാകും.
ആദിത്യഹൃദയ സ്തോത്രം ജപിക്കുന്നത് ശനീശ്വരന്റെ കോപം ഇല്ലാതാക്കാനും പ്രീതി സ്വന്തമാക്കാനും സാധികും. സൂര്യപുത്രനാണ് ശനി. അതിനാൽ പിതാവിന് ഇഷ്ടപ്പെട്ട മന്ത്രം ശനീശ്വരനും ഇഷ്ടമാണ്. ശനീശ്വരനെ സ്തുതിക്കുന്ന മന്ത്രങ്ങൾ ജപിക്കുന്നതിന് മുൻപാണ് ആദിത്യഹൃദയ സ്തോത്രം ജപിക്കേണ്ടത്.
ആദിത്യഹൃദയ സ്തോത്രം
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകരായ നമോനമഃ
ചിന്താമണേ ചിതാനന്ദായതേ നമഃ
നീഹാരാനാശകരായ നമോ നമോ
മോഹവിനാശകരായ നമോ നമഃ
ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായതേ നമഃ
സ്ഥാവരജംഗമാചാര്യായതേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്യപ്രകാശായ തത്വായതേ നമഃ
സത്യസ്വരൂപായ നിത്യം നമോനമ