Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Onam Pookalam: മൂലം നാളില്‍ ചതുരാകൃതി; പൂക്കളമിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓരോദിനം കഴിയുംതോറും വലുതാകുന്ന പൂക്കളും ഉത്രാടം ദിനത്തിലാണ് ഏറ്റവും വലുതായി ഒരുക്കുക

Onam Pookalam

രേണുക വേണു

, വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (08:28 IST)
Onam 2024: വീണ്ടുമൊരു ഓണക്കാലം എത്തിയിരിക്കുന്നു. ഇന്ന് അത്തം. ഇന്നുമുതല്‍ വീട്ടുമുറ്റത്ത് നാം പൂക്കളമിടുന്നു. അത്തത്തിന് തുമ്പ മാത്രം ഉപയോഗിച്ച് ഒറ്റ നിരയിലാണ് കളം ഒരുക്കേണ്ടത്. ചിത്തിര നാളില്‍ തുമ്പപ്പൂവിനൊപ്പം തുളസിയും ചേര്‍ത്ത് കളം ഒരുക്കണം. വിശാഖം നാളുമുതലാണ് നിറമുള്ള പൂക്കളിട്ട് പൂക്കളം ഒരുക്കാന്‍ തുടങ്ങുക. 
 
ഓരോദിനം കഴിയുംതോറും വലുതാകുന്ന പൂക്കളും ഉത്രാടം ദിനത്തിലാണ് ഏറ്റവും വലുതായി ഒരുക്കുക. പിന്നീട് തിരുവോണ ദിവസമാകുമ്പോഴേക്കും ഓണക്കോടിയണിഞ്ഞ് ഓണത്തപ്പനയെും പൂക്കളത്തിലേക്കൊരുക്കും. ഉത്രാട നാളില്‍ ഒരുക്കുന്ന പൂക്കളമാണ് തിരുവോണത്തിനും വീട്ടുമുറ്റത്ത് ഉണ്ടാകേണ്ടത്. ഈ പൂക്കളത്തിലേക്ക് തൃക്കാരപ്പനെ പ്രതിഷ്ഠിക്കുകയാണ് തിരുവോണ ദിവസം ചെയ്യുക. മൂലം നാളില്‍ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്. 
 
സെപ്റ്റംബര്‍ 14 ശനിയാഴ്ചയാണ് ഇത്തവണ ഉത്രാടം. സെപ്റ്റംബര്‍ 15 ഞായറാഴ്ച തിരുവോണം ആഘോഷിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Krishna Janmashtami Wishes in Malayalam: ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ മലയാളത്തില്‍