Select Your Language

Notifications

webdunia
webdunia
webdunia
webdunia

താരങ്ങളുടെ പോരില്‍ പത്തനാപുരത്ത് ഭീമന്‍ രഘുവിനും തിരുവനന്തപുരത്ത് ശ്രീശാന്തിനും ദയനീയ തോല്‍വി

തോല്‍വിയറിഞ്ഞവരില്‍ ഭീമന്‍രഘുവും ശ്രീശാന്തും

താരങ്ങളുടെ പോരില്‍ പത്തനാപുരത്ത് ഭീമന്‍ രഘുവിനും തിരുവനന്തപുരത്ത് ശ്രീശാന്തിനും ദയനീയ തോല്‍വി
, വെള്ളി, 16 ഡിസം‌ബര്‍ 2016 (14:09 IST)
തിരുവനന്തപുരത്ത് ബിജെപിയുടെ ടിക്കറ്റില്‍ മത്സരിച്ച ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. സിറ്റിംഗ് എംഎല്‍എ വിഎസ് ശിവകുമാറിനോടാണ് ശ്രീശാന്ത് അടിയറവ് പറഞ്ഞത്. 10905 വോട്ടുകള്‍ക്കായിരുന്നു ശിവകുമാറിന്റെ ജയം. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിനേക്കാള്‍ ഇരട്ടിയാണ് ശിവകുമാര്‍ ഇത്തവണ നേടിയത്. 
 
ക്രിക്കറ്റിലെ താരപരിവേഷം തെരഞ്ഞെടുപ്പ് വിജയത്തിനു കാരണമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ബി ജെ പി. എന്നാല്‍ ക്രിക്കറ്റിനെ കുറിച്ചൊന്നും അറിയാത്ത സാധാരണ വോട്ടര്‍മാരില്‍ പലര്‍ക്കും ശ്രീശാന്ത് ആരാണെന്ന് പോലും മനസ്സിലായില്ല. പല സ്ഥലങ്ങളിലും വോട്ടര്‍മാരെ കാണാനിറങ്ങിയ ശ്രീശാന്ത് നേരിട്ട പ്രശ്‌നവും ഇതായിരുന്നു. അതും അദ്ദേഹത്തിന്റെ തോല്‍‌വിയ്ക്ക് കാരണമായി. 
 
താരപ്പോരില്‍ ശ്രദ്ധയമായ പത്തനാപുരത്തു നിന്നാണ് സിനിമാ നടന്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഗണേഷ് കുമാറിനെതിരെ ശക്തമായ രീതിയിലായിരുന്നു അദ്ദേഹം പ്രചരണം നടത്തിയത്. ഗണേഷിനു വേണ്ടി വോട്ടു ചോദിക്കാന്‍ മോഹന്‍ ലാലിനെപ്പോലുള്ള താരങ്ങള്‍ പത്തനാപുരത്തെത്തിയപ്പോള്‍ ‘അമിതാഭ് ബച്ചന്‍’ വന്നു വോട്ടു ചോദിച്ചാലും താനായിരിക്കും പത്തനാപുരം എം എല്‍ എ എന്നായിരുന്നു രഘു പറഞ്ഞിരുന്നത്.
 
എന്നാല്‍ 24562 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗണേഷ് കുമാര്‍ വിജയിച്ചത്. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ജഗദീഷ് കുമാര്‍ രണ്ടാം സ്ഥാനത്തും ബി ജെ പി സ്ഥാനാര്‍ത്ഥിയായ ഭീമന്‍ രഘു മൂന്നാം സ്ഥാനത്തെത്തി. ഗണേഷ് കുമാര്‍ 74429 വോട്ടുകള്‍ നേടിയപ്പോള്‍ ജഗദീഷിന് 49867 വോട്ടുകള്‍ ലഭിച്ചു. ബി ജെ പി സ്ഥാനാര്‍ത്ഥിയായ ഭീമന്‍ രഘുവിനാവട്ടെ 11700 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചതെന്നതാണ് വസ്തുത. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെസി വിവാഹിതനാവുകയാണ്; അപ്പോള്‍ തിയാഗോയുടെ അമ്മ ?