Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെസി വിവാഹിതനാവുകയാണ്; അപ്പോള്‍ തിയാഗോയുടെ അമ്മ ?

മെസി വിവാഹിതനാവുകയാണ്

മെസി വിവാഹിതനാവുകയാണ്; അപ്പോള്‍ തിയാഗോയുടെ അമ്മ ?
മാഡ്രിഡ് , വെള്ളി, 16 ഡിസം‌ബര്‍ 2016 (13:55 IST)
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി വിവാഹിതനാകുന്നു. കാമുകി അന്റോണല്ലോ റോക്കുസോ ആണ് വധു. അര്‍ജന്റീനിയന്‍ താരത്തിന്റെ വിവാഹവാര്‍ത്ത സ്പാനിഷ് മാധ്യമങ്ങളാണ് സ്ഥിരീകരിച്ചത്. 2017ല്‍ ആയിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
മെസിയുടെ മുപ്പതാം പിറന്നാള്‍ ദിനമായ 2017 ജൂലൈ 24ന് ആയിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ കുറച്ചു കാലമായി ഇരുവരും വിവാഹത്തെക്കുറിച്ച് ചിന്തിച്ചു വരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
മെസിയുടെ ബാല്യകാല സഖിയാണ് അന്റോണല്ലോ റോക്കുസോ. കഴിഞ്ഞ ഒമ്പതു വര്‍ഷമായി ഒരുമിച്ചു താമസിക്കുന്ന ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. തിയാഗോ (നാല് വയസ്), മാതിയോ (ഒരു വയസ്). മെസിയുടേ ജന്മനാടായ അര്‍ജന്റീനയില്‍ വെച്ച് ആയിരിക്കും വിവാഹം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉമ്മൻ ചാണ്ടി തകർത്തത് മാണിയുടെ റെക്കോർഡ് ആയിരുന്നു!...