Webdunia - Bharat's app for daily news and videos

Install App

ഉമ്മൻ ചാണ്ടി തകർത്തത് മാണിയുടെ റെക്കോർഡ് ആയിരുന്നു!...

ഉമ്മൻ ചാണ്ടി തകർത്തത് മാണിയുടെ റെക്കോർഡ് ആയിരുന്നു

Webdunia
വെള്ളി, 16 ഡിസം‌ബര്‍ 2016 (13:49 IST)
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് നടന്ന സംഭവങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് യു ഡി എഫ് സർക്കാരിന്റെ അവസാന ബജറ്റ് അവതരണമായിരുന്നു. 2016 മെയ് മാസം നടന്ന നിയമസഭ തെരഞ്ഞെടുപ്പായിരുന്നു ബജറ്റ് അവതരണത്തിലൂടെ അന്നത്തെ സർക്കാർ ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ, ഭാഗ്യം (ജനങ്ങൾ) എൽ ഡി എഫിന്റെ പക്ഷത്തായിരുന്നു. തേനും പാലും ഒഴുക്കിയായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ ബജറ്റ് അവതരിപ്പിച്ചത്.
 
കെ എം മാണിയുടെ പകരക്കാരനായാണ് താൻ ബജറ്റ് അവതരിപ്പിക്കുന്നതെന്നായിരുന്നു ഉമ്മൻ ചാണ്ടി പറഞ്ഞത്. അതോടൊപ്പം അവതരണത്തിലും മാണിയുടെ സ്റ്റൈൽ ആണ് മുഖ്യൻ പിന്തുടർന്നത് എന്നതും ശ്രദ്ധേയം. വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു ബജറ്റിൽ. അതുകൊണ്ട് തന്നെ ബജറ്റ് അവതരണത്തിന്റെ ദൈർഘ്യവും കൂടി.
 
മുൻ ധനമന്ത്രി കെ എം മാണിയുടെ സാന്നിധ്യത്തിലായിരുന്നു ഫെബ്രുവരി 12ന് ഉമ്മൻ ചാണ്ടി നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചത്. മാണിയുടെ റെക്കോർഡാണ് അന്ന് ഉമ്മൻ ചാണ്ടി തകർത്തത്. രണ്ടു മണിക്കൂറും 54 മിനിറ്റും ദൈര്‍ഘ്യമേറിയ ബജറ്റാണ് അന്നത്തെ മുഖ്യമന്ത്രി അവതരിപ്പിച്ചത്. കേരള നിയമസഭയില്‍ അവതരിപ്പിച്ച ഏറ്റവും നീളം കൂടിയ ബജറ്റ് എന്ന ഖ്യാതിയാണ് ഉമ്മന്‍ ചാണ്ടിയുടെ പേരിലായത്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments