Webdunia - Bharat's app for daily news and videos

Install App

ഗ്ലാമര്‍ പോരാട്ടത്തില്‍ നികേഷ് തോറ്റു, വിജയം കൊയ്ത് വീണാജോര്‍ജ്

അഴീക്കോട് നികേഷ് കുമാര്‍ തോറ്റു, കന്നിയങ്കത്തില്‍ വിജയം കൊയ്ത് വീണാജോര്‍ജ്

Webdunia
വെള്ളി, 16 ഡിസം‌ബര്‍ 2016 (12:29 IST)
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലമായ ആറന്മുളയില്‍ നിന്നാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായ വീണ ജോർജ് വിജയിച്ചത്. മാധ്യമലോകത്ത് നിറഞ്ഞ് നിന്ന വീണ ജോര്‍ജിന്‍റെ ആറന്‍മുളയിലെ സ്ഥാനാര്‍ത്ഥിത്വം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്ന ഒന്നായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ ശിവദാസന്‍ നായരെയാണ് 7561 വോട്ടുകൾക്ക് വീണ മുട്ടുകുത്തിച്ചത്. 
 
മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ച് ഇടതു രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ എം വി നികേഷ് കുമാറിന് അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യത്തോടൊപ്പം ഊര്‍ജസ്വലനായ മാധ്യമപ്രവര്‍ത്തകനെന്ന അംഗീകാരവും നികേഷിന്റെ മുതല്‍ക്കൂട്ടായിരുന്നു. എന്നാല്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്നും നികേഷിന് തോല്‍‌വി ഏറ്റുവാങ്ങേണ്ടി വന്നു.  മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായ കെ എം ഷാജിയോട് 2462 വോട്ടുകള്‍ക്കാണ് നികേഷ് പരാജയപ്പെട്ടത്.
 
വ്യത്യസ്തമായ പ്രചാരണമാര്‍ഗങ്ങളുമായിട്ടായിരുന്നു നികേഷ് കുമാര്‍ അഴീക്കോട് മണ്ഡലത്തില്‍ എത്തിയിരുന്നത്. അതിനിടയിലാണ് കിണറ്റിലിറങ്ങിയെടുത്ത വീഡിയോ വന്‍ വിവാദമായത്. അഴീക്കോട്ടെ കുടിവെള്ള പ്രശ്‌നം ജനങ്ങളെ മനസ്സിലാക്കുന്നതിനായി കിണറ്റിലിറങ്ങുകയും അതിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വൈറലാകുകയും ചെയ്തതോടെ നിരവധി പരിഹാസങ്ങള്‍ നികേഷിന് കേല്‍ക്കേണ്ടി വന്നു. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments