UGC Exam Result: യുജിസി നെറ്റ് ഫലം ഇന്ന്; ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ
ugcnet.nta.nic.in , nta.ac.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം
UGC Exam Result: യുജിസി നെറ്റ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. 12 ലക്ഷം പേരാണ് യുജിസി നെറ്റ് 2022 ല്‍ പരീക്ഷ എഴുതിയത്.
ugcnet.nta.nic.in , nta.ac.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം. യുജിസി നെറ്റ് ആപ്ലിക്കേഷന്‍ നമ്പറും ജനന തിയതിയും ഉപയോഗിച്ച് ഫലം അറിയാം.
ugcnet.nta.nic.in ആണ് ഫലം അറിയാന്‍ സന്ദര്‍ശിക്കേണ്ടത്. വെബ് പേജിലെ UGC NET December 2021 and June 2022 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആപ്ലിക്കേഷന്‍ നമ്പറും പാസ് വേഡോ ജനന തിയതിയോ നല്‍കുക. അവസാനമായി UGC NET 2022 സ്‌കോര്‍ കാര്‍ഡ് കാണുന്നതിന് Sumbit ബട്ടണില്‍ ക്ലിക്ക് ചെയ്യുക.