Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സപ്‌തസ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ?

സപ്‌തസ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ?

അനിരാജ് എ കെ

, വ്യാഴം, 23 ജനുവരി 2020 (18:21 IST)
രാജ്യം സ്വതന്ത്ര്യമായി ഇത്രയും പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ‘സ്വാതന്ത്ര്യം’ എന്ന വാക്കിന്‍റെ അര്‍ത്ഥം പൂര്‍ണമായും മനസിലാക്കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് കഴിഞ്ഞിട്ടുണ്ടോ? സംശയമാണ്. കാരണം, ‘അത് എന്‍റെ സ്വാതന്ത്ര്യത്തിന്‍റെ പരിധിയില്‍ പെടുന്നതാണ്’ എന്ന ബോധ്യം പലര്‍ക്കുമില്ല. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അജ്‌ഞത ഇന്നും നിലനില്‍ക്കുന്നു. 
 
മൗലികാവകാശങ്ങളില്‍ ഏറ്റവും പ്രധാനമായ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങള്‍ ഏഴെണ്ണമാണ്. അവ സപ്തസ്വാതന്ത്ര്യങ്ങള്‍ എന്നറിയപ്പെടുന്നു.
 
1. പ്രസംഗത്തിനും അഭിപ്രായത്തിനുമുളള സ്വാതന്ത്ര്യം.
2. ആയുധങ്ങളില്ലാതെ സമാധാനപരമായി ഒന്നിച്ചുകൂടാനുളള അവകാശം.
3. സംഘടനകളും യൂണിയനുകളും രൂപീകരിക്കാനുളള അവകാശം.
4. യഥേഷ്ടം സഞ്ചരിക്കാനുളള അവകാശം.
5. വസ്തുക്കള്‍ സമ്പാദിക്കാനും കൈവശം വയ്ക്കാനും വില്‍ക്കാനുമുളള അവകാശം.
6. ഇന്ത്യയുടെ ഏതു ഭാഗത്തും പാര്‍ക്കാനും കുടിയുറപ്പിക്കാനുമുളള അവകാശം.
7. ഏതു തൊഴില്‍ നടത്താനും ഏതു വാണിജ്യ - വ്യാപാര ഉപജീവനമാര്‍ഗങ്ങളില്‍ ഏര്‍പ്പെടാനുമുളള അവകാശം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫേസ്ബുക്കിന്റെ ലിബ്ര കൺസോർഷ്യത്തിൽ നിന്നും പടിയിറങ്ങി വോഡോഫോണും