Webdunia - Bharat's app for daily news and videos

Install App

'ഇയാള്‍ എന്താണ് ചെയ്യുന്നത്? ഞാന്‍ വേണേല്‍ അവിടെ വന്ന് നില്‍ക്കാം'; അംപയര്‍ നിതിന്‍ മേനോനെതിരെ വിരാട് കോലി, വീഡിയോ പുറത്ത്

Webdunia
തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (08:47 IST)
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഏറെക്കുറെ വിജയം ഉറപ്പിച്ചു കഴിഞ്ഞു. രണ്ട് ദിവസം കൂടി ശേഷിക്കെ 400 റണ്‍സ് എടുത്താലേ ന്യൂസിലന്‍ഡിന് ജയിക്കാന്‍ സാധിക്കൂ. ശേഷിക്കുന്നത് അഞ്ച് വിക്കറ്റുകള്‍ കൂടി. 540 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 140/5 എന്ന നിലയിലാണ്. ആവേശകരമായ അന്ത്യത്തിലേക്ക് മുംബൈ ടെസ്റ്റ് നീങ്ങുന്നതിനിടെ ഗ്രൗണ്ടില്‍ രസകരമായ ചില സംഭവങ്ങള്‍ ഉണ്ടായി. അംപയര്‍ നിതിന്‍ മേനോനെ ട്രോളി ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞ വാക്കുകള്‍ സ്റ്റംപ്‌സ് മൈക്കില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. 
 
ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിങ്‌സിലെ 16-ാം ഓവറിലാണ് സംഭവം. അക്ഷര്‍ പട്ടേല്‍ ആയിരുന്നു ബൗളര്‍. കിവീസിനായി റോസ് ടെയ്‌ലര്‍ ബാറ്റ് ചെയ്യുന്നു. അക്ഷര്‍ പട്ടേല്‍ എറിഞ്ഞ പന്ത് കിവീസ് ബാറ്റര്‍ റോസ് ടെയ്‌ലറിന്റേയും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടേയും ഇടയിലൂടെ പോയി. ആ പന്ത് ബൗണ്ടറിയായി. ഉടനെ തന്നെ അംപയര്‍ ഫോര്‍ വിളിച്ചു. എന്നാല്‍, അത് ബൈ റണ്‍ ആയിരുന്നു. റോസ് ടെയ്‌ലറിന്റെ ബാറ്റില്‍ പന്ത് കൊണ്ടിട്ടില്ല. അംപയര്‍ നിതിന്‍ മേനോന്‍ കരുതിയത് ടെയ്‌ലറിന്റെ ബാറ്റില്‍ എഡ്ജ് എടുത്താണ് പന്ത് ബൗണ്ടറിയിലേക്ക് പോയതെന്നാണ്. ഇതാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ചൊടിപ്പിച്ചത്. 
 
ഉടന്‍ തന്നെ കോലി അംപയര്‍  നിതിന്‍ മേനോനെ പരിഹസിക്കാന്‍ തുടങ്ങി. 'ഇയാള്‍ എന്താണ് കാണിക്കുന്നത്? നിങ്ങള്‍ ഇവിടെ വന്ന് നില്‍ക്കൂ. ഞാന്‍ അവിടെ വന്ന് നില്‍ക്കാം,' കോലി പറഞ്ഞു. ഇതുകേട്ട് സഹതാരങ്ങള്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments