Webdunia - Bharat's app for daily news and videos

Install App

'എന്റെ കാശ് പോകും, അതുകൊണ്ട് ഒന്നും മിണ്ടുന്നില്ല'; തന്റെ വിക്കറ്റിനെ കുറിച്ചുള്ള ചോദ്യത്തിന് മായങ്ക് അഗര്‍വാളിന്റെ മറുപടി

Webdunia
തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (15:34 IST)
ബോക്‌സിങ് ഡേ ടെസ്റ്റില്‍ തന്റെ വിക്കറ്റ് നഷ്ടമായതിനെ കുറിച്ച് പ്രതികരിക്കാതെ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. 123 പന്തില്‍ 60 റണ്‍സ് നേടിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ മായങ്ക് പുറത്തായത്. ലുങ്കി എങ്കിടിയുടെ പന്തില്‍ എല്‍ബിഡബ്‌ള്യുവിന് മുന്നില്‍ കുരുങ്ങുകയായിരുന്നു മായങ്ക്. 
 
മായങ്ക് അഗര്‍വാളിന്റേത് എല്‍ബിഡബ്‌ള്യു തന്നെയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പന്ത് ലെഗ് സ്റ്റംപിന് മുകളിലൂടെ പോകുന്നതായാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അത് ഔട്ടല്ലെന്ന് ക്രിക്കറ്റ് നിരീക്ഷകരും പറയുന്നു. ഇതേ കുറിച്ച് പ്രസ് കോണ്‍ഫറന്‍സില്‍ മായങ്ക് പ്രതികരിച്ച രീതി രസകരമായിരുന്നു. 
 
നിങ്ങള്‍ പുറത്തായ രീതിയെ കുറിച്ച് എന്താണ് തോന്നുന്നത്? എന്നായിരുന്നു മായങ്കിനോടുള്ള ചോദ്യം. ' എന്റെ അഭിപ്രായം പറയാന്‍ എനിക്ക് അനുവാദമില്ല. അതുകൊണ്ട് ആ ചോദ്യം ഞാന്‍ ഉപേക്ഷിക്കുന്നു. അല്ലെങ്കില്‍ ഞാന്‍ ബാഡ് ബുക്കില്‍ ഇടംപിടിക്കും. എന്റെ പണം നഷ്ടമാകുകയും ചെയ്യും,' മായങ്ക് അഗര്‍വാള്‍ പറഞ്ഞു. അംപയറിങ്ങിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ മാച്ച് ഫീ അടയ്‌ക്കേണ്ടി വന്നാലോ എന്നാണ് മായങ്ക് ഈ മറുപടി കൊണ്ട് ഉദ്ദേശിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഹർഷിത് റാണയും ഇന്ത്യൻ ടീമിൽ വേണമെന്ന് ദിനേഷ് കാർത്തിക്

അവർ ഇന്ത്യയുടെ ഭാവി സൂപ്പർ താരങ്ങൾ, ഇന്ത്യൻ യുവതാരങ്ങളെ പുകഴ്ത്തി ഓസീസ് താരങ്ങൾ

ബംഗ്ലാദേശിനെതിരെ ഹിറ്റായാൽ രോഹിത്തിനെ കാത്ത് 2 നാഴികകല്ലുകൾ

ബംഗ്ലാദേശ് കരുത്തരാണ്, നല്ല സ്പിന്നർമാരുണ്ട്, ഇന്ത്യ കരുതിയിരിക്കണമെന്ന് മുൻ ഇന്ത്യൻ താരം

36 റൺസിന് ഓൾ ഔട്ടായപ്പോൾ ഇന്ത്യൻ ക്യാമ്പിൽ ഉണ്ടായത് കരോക്കെ ഗാനമേള, പാട്ട് പാടി രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments