Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഭക്ഷണശേഷം ഒരു മണിക്കൂര്‍ കയ്യടിക്കൂ, ആയുസ് കൂടും... ഉറപ്പ് !

ഭക്ഷണശേഷം ഒരു മണിക്കൂര്‍ കയ്യടിക്കൂ, ആയുസ് കൂടും... ഉറപ്പ് !
, വ്യാഴം, 15 നവം‌ബര്‍ 2018 (19:32 IST)
ഏതൊരാളേയും അഭിനന്ദിക്കാനുള്ള പ്രധാന വഴിയാണ് കയ്യടിക്കുകയെന്നത്. നല്ലത് കണ്ടാൽ അഭിനന്ദിക്കാൻ മടിയുള്ളവരല്ല മലയാളികൾ. ഇത്തരം സന്ദര്‍ഭങ്ങളിലല്ലാതെ ആകസ്മികമായും നമ്മള്‍ കയ്യടിക്കാറുണ്ട്. കയ്യടിക്കുന്നതുകൊണ്ട് നമുക്ക് പല ആരോഗ്യഗുണങ്ങളും ലഭിക്കും. 
 
അക്കാരണത്താലാണ് യോഗ പോലുള്ള ചില കാര്യങ്ങള്‍ക്ക് കയ്യടിച്ചുള്ള ചികിത്സാരീതികള്‍ ആവിഷ്കരിക്കുന്നത്. കൈയ്യടിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. കയ്യടിക്കുന്നത് ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ ഗുണപ്രധമാണ്. 
 
നമ്മുടെ കയ്യിലുള്ള പല നാഡികളും ഹൃദയവും ലംഗ്‌സുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇവയില്‍ മര്‍ദ്ദമേല്‍ക്കുന്നത് അവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായകവുമാണ്. കൂടാതെ ശരീരത്തിലെ രക്തപ്രവാഹം നന്നായി നടക്കാനും ഇതുമൂലം സാധിക്കും.
 
രക്തധമനികളില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് കൊളസ്‌ട്രോള്‍ എന്നിങ്ങനെയുള്ള എല്ലാ തടസങ്ങളും നീക്കാനും ഇതുമൂലം സാധിക്കും. അതുപോലെ ദിവസത്തില്‍ 1500 തവണ കൈ കൊട്ടുന്നത് ശരീരം ഫിറ്റാകുന്നതിനും നല്ലതാണെന്ന് പഠനങ്ങള്‍ ‌വ്യക്തമാക്കുന്നു. ഭക്ഷണശേഷം ഒരു മണിക്കൂര്‍ കൈ കൊട്ടുന്നത് മൂലം ശരീരത്തിന്‌ ചൂട് ലഭിക്കുകയും ദഹനം മെച്ചപ്പെടുകയും ചെയ്യും.
 
കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും കയ്യക്ഷരം വൃത്തിയാകുന്നതിനും ബുദ്ധിവികാസത്തിനും ഈ പ്രവൃത്തി നല്ലതാണ്. അതുപോലെ ബിപി കുറയ്‌ക്കാനുള്ള നല്ലൊരു വഴികൂടിയാണ് ഇത്. ഡിപ്രഷന്‍, പ്രമേഹം, തലവേദന, നടുവേദന, പുറംവേദന, വാതസംബന്ധമായ വേദനകള്‍ എന്നിവയെ പ്രതിരോധിക്കാനുള്ള വഴികൂടിയാണിത്. കൈ കൊട്ടുന്ന വേളയില്‍ കടുകെണ്ണയോ വെളിച്ചെണ്ണയോ പുരട്ടി കൈ കൊട്ടുന്നതാണ് ഏറെ ഗുണകരം‌.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മൂഡ് സ്വിംഗ്‌സ്' വില്ലനാണോ? പരിഹാരം ഇവിടെയുണ്ട്