Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'മൂഡ് സ്വിംഗ്‌സ്' വില്ലനാണോ? പരിഹാരം ഇവിടെയുണ്ട്

'മൂഡ് സ്വിംഗ്‌സ്' വില്ലനാണോ? പരിഹാരം ഇവിടെയുണ്ട്

'മൂഡ് സ്വിംഗ്‌സ്' വില്ലനാണോ? പരിഹാരം ഇവിടെയുണ്ട്
, വ്യാഴം, 15 നവം‌ബര്‍ 2018 (18:03 IST)
'മൂഡ് സ്വിംഗ്‌സ്'- കാരണങ്ങൾ പലതാണ്. നമ്മുടെ ജോലിയും നമുക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും ഇതിന്റെ പ്രധാന കാരണമാണ്. നാം നമ്മിൽ വരുത്തുന്ന ചില മാറ്റങ്ങൾ ഇതിന് മരുന്നാണ്. ഇതിൽ മാറ്റമുണ്ടാകാൻ പരീക്ഷണമാണ് പ്രധാനം. എനിക്ക് എന്റെ സ്വഭാവം നിയന്ത്രിക്കാൻ കഴിയുമോ എന്നതു തന്നെയാണ് നേരിടേണ്ട പ്രധാന വെല്ലുവിളി. 
 
ഇത്തരത്തിൽ മൂഡ് മാറ്റം നമ്മൾ തന്നെ നിയന്ത്രിക്കേൺറ്റ ഒന്നാണ്. ഏറ്റവും ഉത്തമമായ മരുന്നെന്നു പറഞ്ഞാൽ ഏറ്റവും കൂടുതൽ ഇഷ്‌ടപ്പെടുന്നവരോട് സംസാരിക്കുക എന്നതുതന്നെയാണ്. നമ്മുടെ മനസ്സിലെ പല കാര്യങ്ങളും അവരുമായി ഷെയർ ചെയ്‌താൽ തന്നെ പകുതി അശ്വാസമാണ്.
 
പ്രത്യേകിച്ച് ജോലി സ്ഥലങ്ങളിലെ പ്രശ്‌നങ്ങൾ തന്നെയാണ് മൂഡ് സ്വിംഗ്‌സിന്റെ പ്രധാന കാരണം. അതുകൊണ്ടുതന്നെ സൗമ്യമായി പെരുമാറുന്നതിന് കഴിയാതെ വരുന്നു. ജോലി സ്ഥലങ്ങളിലെ സമ്മർദ്ദങ്ങൾ കൂടാൻ മാത്രമേ ഈ പെരുമാറ്റം സഹായിക്കുകയുള്ളൂ.
 
മനപ്പൂർവ്വംമായി മറ്റുള്ളവരെ പരിഗണിച്ച്, അവര്‍ക്കും ഇടം കൊടുക്കാന്‍ ശ്രമിക്കുക. ഇതും ഒരു പരിധി വരെ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഒന്ന് ഫ്രീ ആകാൻ അൽപ്പ സമയം ഒറ്റയ്‌ക്കിരിക്കുന്നത് നല്ലതാണ്. മനസ്സ് ശാന്തമാക്കി മറ്റുള്ളവരോട് സംസാരിക്കാൻ ശ്രമിക്കുന്നത് പ്രശ്‌നങ്ങൾ പലതും ഒഴിവാക്കാൻ സഹായിക്കും.
 
ഇതൊന്നും പറ്റുന്നില്ലെങ്കിൽ നമുക്ക് ഇഷ്‌ടപ്പെട്ട ഹോബികളിൽ ഏർപ്പെടുന്നതും നല്ലതാണ്. പാട്ട് പാടുന്നതും കേൾക്കുന്നതും എല്ലാം ഈ ഹോബികളിൽ ഉൾപ്പെടുന്നതാണ്. കഴിവതും മനസ്സ് ശാന്തമാക്കാനാണ് ശ്രമിക്കേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ രതിമൂര്‍ച്ഛയോട് അടുക്കുമ്പോള്‍ പങ്കാളിക്ക് മുന്നറിയിപ്പ് നല്‍കുക!