Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പോളിടെക്‌നിക് ഡിപ്ലോമ: അന്തിമ റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു

ഇപ്പോള്‍ ലഭിച്ച അലോട്ട്മെന്റ്റില്‍ താല്പര്യമില്ലാത്തവരും ഉയര്‍ന്ന ഓപ്ഷന്‍ മാത്രം പരിഗണിക്കുന്നവരും നിലവില്‍ ഒന്നും ചെയ്യേണ്ടതില്ല

പോളിടെക്‌നിക് ഡിപ്ലോമ: അന്തിമ റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു

രേണുക വേണു

, തിങ്കള്‍, 1 ജൂലൈ 2024 (10:34 IST)
2024-25 അധ്യയന വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് www.polyadmission.org എന്ന വെബ് പോര്‍ട്ടലില്‍ ആപ്ലിക്കേഷന്‍ നമ്പര്‍,രജിസ്ട്രേഷന്‍ നമ്പര്‍,മൊബൈല്‍ നമ്പര്‍ ഇവയില്‍ ഏതെങ്കിലും ഒന്നും ജനനതീയതിയും നല്‍കി'ചെക്ക് യുവര്‍ അലോട്ട്‌മെന്റ്, ചെക്ക് യുവര്‍ റാങ്ക്'എന്നീ ലിങ്കുകള്‍ വഴി നിലവില്‍ ലഭിച്ച അലോട്ട്മെന്റും അന്തിമ റാങ്കും പരിശോധിക്കാം.
 
ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്ന അപേക്ഷകര്‍ അവര്‍ക്ക് അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ ആപ്ലിക്കേഷനില്‍ പ്രതിപാദിച്ചിട്ടുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷന്‍ നേടണം. അപ്രകാരം ചെയ്യാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകുന്നതും തുടര്‍ന്നുള്ള അലോട്ടുമെന്റുകളില്‍ നിന്നും ഒഴിവാക്കുന്നതുമാണ്.
 
നിലവില്‍ ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരായ അപേക്ഷകര്‍ക്ക് അത് ഒന്നാമത്തെ ഓപ്ഷന്‍ അല്ലെങ്കിലും ആപ്ലിക്കേഷനില്‍ പ്രതിപാദിച്ചിട്ടുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ ഹാജരായി ഫീസ് അടച്ചു സ്ഥിര അഡ്മിഷന്‍ നേടാം.
 
ഇപ്പോള്‍ ലഭിച്ച അലോട്ട്മെന്റ് നിലനിര്‍ത്തുകയും എന്നാല്‍ ഉയര്‍ന്ന ഓപ്ഷനുകളിലേക്കു് മാറാന്‍ ആഗ്രഹിക്കുന്നതുമായ അപേക്ഷകര്‍ ഏറ്റവുമടുത്തുള്ള സര്‍ക്കാര്‍ / എയ്ഡഡ് / ഐ.എച്ച്.ആര്‍.ഡി/കേപ്പ് പോളിടെക്‌നിക്കുകളിലേതെങ്കിലും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായി വെരിഫിക്കേഷന്‍ നടത്തി (സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കും) രജിസ്റ്റര്‍ ചെയ്യണം. അങ്ങനെയുള്ള അപേക്ഷകര്‍ രണ്ടാമത്തെ അലോട്ട്മെന്റില്‍ അഡ്മിഷന്‍ എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അലോട്ട്മെന്റ് റദ്ദാകും.
 
ഇപ്പോള്‍ ലഭിച്ച അലോട്ട്മെന്റ്റില്‍ താല്പര്യമില്ലാത്തവരും ഉയര്‍ന്ന ഓപ്ഷന്‍ മാത്രം പരിഗണിക്കുന്നവരും നിലവില്‍ ഒന്നും ചെയ്യേണ്ടതില്ല. അവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും. അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് അവരുടെ നിലവിലെ ഓപ്ഷനുകള്‍ പുനക്രമീകരണം ചെയ്യുന്നതിനോ, ഒഴിവാക്കുന്നതിനോ അഡ്മിഷന്‍ പോര്‍ട്ടലിലെ പാര്‍ഷ്വല്‍ കാന്‍സലേഷന്‍, റീ അറേഞ്ച്‌മെന്റ് ഓഫ് ഓപ്ഷന്‍സ് എന്ന ലിങ്ക് വഴി സാധിക്കും.
 
അഡ്മിഷന്‍ എടുക്കാനോ രജിസ്റ്റര്‍ ചെയ്യാനോ താല്പര്യമുള്ളവര്‍ ജൂലൈ നാലിന് വൈകിട്ട് നാല് മണിക്ക് മുമ്പ് ഇത് പൂര്‍ത്തീകരിക്കണം. അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് അവരുടെ ഉയര്‍ന്ന ഓപ്ഷനുകള്‍ ഓണ്‍ലൈനായി പുനഃക്രമീകരണം നടത്താം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമ്പനികള്‍ പുതുക്കിയ പെട്രോള്‍-ഡീസല്‍ വില പ്രഖ്യാപിച്ചു; വിവിധ ഇടങ്ങളിലെ വിലകള്‍ ഇങ്ങനെ