Webdunia - Bharat's app for daily news and videos

Install App

നാടൻ ബീഫ് വരട്ടിയത് എങ്ങനെ ഉണ്ടാക്കാം?

ഗോൾഡ ഡിസൂസ
വെള്ളി, 6 ഡിസം‌ബര്‍ 2019 (17:04 IST)
ബീഫ് മലയാളികൾക്ക് ഒരു വികാരമാണ്. ബീഫ് ഇല്ലാതെ പൊറോട്ട കഴിക്കാൻ കഴിയുമോ? ഇല്ലെന്ന് തന്നെ പറയാം. സ്പെഷ്യൽ ദിവസങ്ങളിൽ നല്ല നാടൻ ബീഫ് വരട്ടിയത് എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം. മാട്ടിറച്ചി വരട്ടിയത്, ചൈനീസും കോണ്ടിനെന്‍റലും ഒന്നും മാറ്റിമറിക്കാത്ത തനതായ രുചി ഇതാ മാട്ടിറച്ചി വരട്ടിയത്.
 
ചേര്‍ക്കേണ്ട ഇനങ്ങള്‍:
 
മാട്ടിറച്ചി - അര കിലോ 
തൈര്‌ - 1 കപ്പ്‌ 
ഉപ്പ്‌ - പാകത്തിന്‌ 
മഞ്ഞള്‍പ്പൊടി - 11/2 ടീ സ്പൂണ്‍ 
എണ്ണ - 1/2 കപ്പ്‌ 
ഏലയ്ക്ക - രണ്ടെണ്ണം 
ഗ്രാമ്പു - രണ്ടെണ്ണം 
കറുവാപ്പട്ട - ഒരിഞ്ച്‌ കഷണം 
കറുവായില - ഒന്ന്‌ 
കുരുമുളക്‌ - പത്ത്‌ എണ്ണം 
സവാള കൊത്തിയരിഞ്ഞത്‌ - 1 കപ്പ്‌ 
ഇഞ്ചി അരച്ചത്‌ - 1 ടീസ്പൂണ്‍ 
വെളുത്തുള്ളി അരച്ചത്‌ - 2 ടീസ്പൂണ്‍ 
മല്ലിപ്പൊടി - 2 ടീസ്പൂണ്‍ 
ജീരകം പൊടിച്ചത്‌ - 2 ടീസ്പൂണ്‍ 
മുളക്പൊടി - 2 ടീസ്പൂണ്‍ 
തക്കാളി അരിഞ്ഞത്‌ - 2 ടീസ്പൂണ്‍
 
പാകം ചെയ്യേണ്ട വിധം:
 
ആട്ടിറച്ചിക്കഷണങ്ങള്‍ തൈരും ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി 30 മിനിറ്റ്‌ വയ്ക്കുക. നാലാമത്തെ ചേരുവ വറുത്ത്‌ പൊടിച്ച്‌ മാറ്റി വയ്ക്കുക. എണ്ണ ചൂടാക്കി കൊത്തിയരിഞ്ഞ സവാള ചേര്‍ത്തു വഴറ്റുക. 10 മിനിറ്റിനു ശേഷം ആറാമത്തെ ചേരുവ തക്കാളിയും ചേര്‍ത്ത്‌ വഴറ്റുക. എണ്ണ തെളിയുമ്പോള്‍ പുരട്ടി വച്ചിരിക്കുന്ന ആട്ടിറച്ചി ചേര്‍ത്ത്‌ പാത്രം അടച്ചു വച്ച്‌ വേവിക്കുക. ഇടയ്ക്ക്‌ അല്‍പം വെള്ളം ചേര്‍ക്കാം. കറി തീരെ വരണ്ടു പോകരുത്‌. നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന മസാല കാല്‍ ടീസ്പൂണ്‍ വിതറി ചൂടോടെ വിളമ്പാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

World Diabetes Day 2024: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ അണുക്കള്‍ നിങ്ങളുടെ തലയണകളില്‍ ഉണ്ടാകും!

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ?

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങളെ നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമോ? പുതിയ പഠനം പറയുന്നത് ഇതാണ്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

അടുത്ത ലേഖനം
Show comments