Webdunia - Bharat's app for daily news and videos

Install App

സിംപിളാണ്, അതുപോലെ ഒടുക്കത്തെ രുചിയും; ക്രിസ്‌മസിനു രുചികരമായ ബീഫ് ഫ്രൈ തയ്യാറാക്കാം

സിംപിളാണ്, അതുപോലെ ഒടുക്കത്തെ രുചിയും; ക്രിസ്‌മസിനു രുചികരമായ ബീഫ് ഫ്രൈ തയ്യാറാക്കാം

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (17:26 IST)
ബീഫ് ഇല്ലാത്ത ക്രിസ്‌മസിനെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കുമോ ?, ഇല്ലെന്നാകും എല്ലാവരുടെയും ഉത്തരം.
രുചികരമായ ബിഫ് ഫ്രൈയ്‌ക്കൊപ്പം ഏത് വിഭവവും കഴിക്കാമെന്നതാണ് പ്രത്യേകത. എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന രുചികരമായ വിഭവമായതിനാല്‍ ബീഫ് ഒഴിവാക്കിയുള്ള ആഘോഷങ്ങള്‍ ക്രിസ്‌ത്യന്‍ ഭവനങ്ങളില്‍ കുറവാണ്.

കപ്പ, അപ്പം, ചപ്പാത്തി, ബ്രഡ്, പെറോട്ട എന്നിവയ്‌ക്കൊപ്പം ഫ്രൈ ആക്കി കഴിക്കാന്‍ സാധിക്കുന്ന മികച്ച ഭക്ഷണമാണ് ബീഫ്. എത്ര ശ്രദ്ധയോടെ തയ്യാറാക്കിയിട്ടും രുചികരമാകുന്നില്ല എന്ന പരാതി പല വീട്ടമ്മമാര്‍ക്കുമുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്വാദിഷ്‌ടമായ ബീഫ് ഫ്രൈ ഉണ്ടാക്കാവുന്നതാണ്.

രുചികരമായ ബീഫ് ഫ്രൈ തയ്യാറാക്കാം

ചേര്‍ക്കേണ്ട ഇനങ്ങള്‍

ബീഫ്  - 1 1/2 കിലോ
ഡാല്‍ഡ - 3 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി - 2 എണ്ണം
ഉള്ളി - 9 എണ്ണം
സവോള ചെറുത് - 2 എണ്ണം
ഇഞ്ചി - 2 കഷ്ണം
വറ്റല്‍ മുളക് -15
ഉപ്പ് - പാകത്തിന്

പാകം ചെയ്യേണ്ട വിധം

ബീഫ് വലിയ കഷ്ണങ്ങളാക്കിയ ശേഷം ഫോര്‍ക്കുപയോഗിച്ച് പരുവത്തിലാക്കുക. മൂന്നു ടേബിള്‍ സ്പൂണ്‍ സോയാസോസും ഒന്നര ടേബിള്‍ സ്പൂണ്‍ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കണം. അ/തിനു ശേഷം വേവിക്കുക. ഉള്ളി, വെളുത്തുള്ളി, സവോള, ഇഞ്ചി എന്നിവ നീളത്തില്‍ അരിഞ്ഞതും വറ്റല്‍മുളകും ഡാല്‍ഡയില്‍ വഴറ്റി മൂക്കുമ്പോള്‍ ഇറച്ചിയിട്ടു വറുക്കുക. മൊരിയുമ്പോള്‍ വാങ്ങി ഉപയോഗിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments